സംസ്ഥാനത്തെ 32,000ത്തോളം കലാകാരന്മാർക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകും : പ്രഖ്യാപനവുമായി എ.കെ ബാലൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ 32,000ത്തോളം കലാകാരന്മാർക്കും അനുബന്ധ പ്രവർത്തകർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് മന്ത്രി എകെ ബാലൻ. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്ത് ജീവസന്ധാരണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും ഈ സമാശ്വാസ പദ്ധതി പ്രകാരം പ്രതിമാസം ആയിരം രൂപ വീതം രണ്ട് മാസം ധനസഹായം നൽകുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം; കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടർന്ന് […]

മലയാളികൾ എന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തിളകും ; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടും : എ.കെ ബാലൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികൾ എന്നു കേട്ടാൽ കേന്ദ്രസർക്കാരിന് ഭ്രാന്തിളകുന്ന സ്ഥിതിയാണെന്ന് മന്ത്രി എകെ ബാലൻ. റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തെ റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കുന്നത്. പത്മ അവാർഡിന് കേരളം നൽകുന്ന നാമനിർദേശങ്ങളും കേന്ദ്രം തള്ളുകയാണെന്നും എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിന് പിന്നാലെയാണ് കേരളത്തിന്റേയും റിപ്പബ്ലിക് ദിന പരേഡിനായി സമർപ്പിച്ച നിശ്ചല ദൃശ്യത്തിന് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്. പരിശോധനയുടെ […]