നല്ല നിലവാരമുള്ള സർക്കാർ സ്‌കൂളുകളിലോ മനുഷ്യപ്പറ്റുള്ള മാനേജ്‌മെന്റ് സ്‌കൂളുകളിലോ മക്കളെ വിടു ; അവർ അനീതികളെ ചോദ്യം ചെയ്ത് പഠിക്കട്ടെ : വൈറലായി അഡ്വ. ഹരിഷിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂൾ മാസങ്ങൾ പിന്നിട്ടിട്ടും തുറന്നിട്ടില്ല. ഓൺലൈൻ മുഖേനെയാണ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ ക്ലാസുകൾ പുരോഗമിക്കുന്നത്. അതേസമയം ക്ലാസുകൾ ഓൺലൈൻ മുഖേനെയാക്കിയിട്ടും സ്വാകാര്യ മാനേജ്് സ്‌കൂൾ അധികൃതർ ഫീസുകൾ കുറയ്ക്കുന്നില്ല. ഇതിനെതിരെ വലിയ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. കൊറോണക്കാലത്ത് ഫീസ് കുറയ്ക്കാത്ത അൺഎയ്ഡഡ് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾക്കെതിരെ അഡ്വ. ഹരീഷ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. അഡ്വ. ഹരീഷിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം കൊറോണ വന്നതുകൊണ്ടു ലോട്ടറി അടിച്ചത് അൺഎയ്ഡഡ് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ് ആണ്. ടീച്ചർമാരുടെ […]