video
play-sharp-fill

പത്തനംതിട്ടയിൽ ഡോക്ടർക്ക് നേരെ ചികിത്സക്കെത്തിയ രോഗിയുടെ തെറി വിളിയും ഭീഷണിയും ; കിടത്തി ചികിൽസ വേണമെന്ന് ആവശ്യപ്പെട്ടതിനാണ് ആക്രമണം; പ്രശ്നത്തിൽ ഇടപെട്ട ആളുടെ കണ്ണിലും മുളക് പൊടി സ്പ്രേ ഉപയോ​ഗിച്ച അക്രമി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

പത്തനംതിട്ട :  പത്തനംതിട്ട അടൂരിൽ ഡോക്ടർക്ക് നേരെ തെറിവിളിയും ഭീഷണിയുമായി രോഗി . അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. കിടത്തി ചികിത്സ നിരസിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ചോദ്യം ചെയ്ത മറ്റൊരാൾക്ക് നേരെ മുളക് സ്പ്രേ അടിച്ചതായും പരാതിയുണ്ട്. ഡോക്ടറെ തെറിവിളിച്ച പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാൾ കാപ്പ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

സ്‌കാനിംഗ് സെന്ററിൽ സ്വകാര്യ ദൃശ്യം പകർത്തൽ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു; സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു

പത്തനംതിട്ട : സ്‌കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. എം.ആർ.ഐ സ്‌കാനിംഗിനായി സ്‌കാനിംഗ് സെൻററിലെത്തിയ ഏഴംകുളം സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രതി അംജിത്പ കർത്തുകയായിരുന്നു q. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവതി സ്ഥാപനത്തിലെത്തിയത്. സ്‌കാനിങ്ങിനായി വസ്ത്രം മാറാനൊരുങ്ങവെ മുറിയിൽ മൊബൈൽ ഫോൺ കണ്ട യുവതി വിവരം പൊലീസിൽ അറിയിച്ചു. സ്ഥാപനത്തിലെത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ […]

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം

അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്നു. അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്ന് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ടാങ്കറിൽ നിന്നുള്ള പെട്രോൾ ചോർച്ച പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. ടാങ്കർ ലോറിയിൽ 12000 ലിറ്റർ പെട്രോൾ ആണ് ഉണ്ടായിരുന്നത്.

വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിന്‍തലമുറയാണ് താന്‍ എന്ന് ജയനാഥ്‌ ഐ പി എസ് ;അടൂർ പൊലീസ് കാന്റീനിലെ കള്ളന്മാർ ഡിപ്പാർട്മെന്റിൽ തന്നെ എന്ന് വിളിച്ചു പറഞ്ഞു ; പിന്നീട് അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനം ; കാക്കിക്കുള്ളിലെ ഉൾപ്പോരുകൾ പുറത്താകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഡിജിപി ഉത്തരവുകൾ പോലും കാര്യമുണ്ടെങ്കിൽ ചോദ്യം ചെയ്യുന്ന ജയനാഥ് ഐപിഎസിനെതിരെ ഇപ്പോൾ നടപടിക്കൊരുങ്ങുന്നത് അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ്. ആടൂര്‍ ബറ്റാലിയനിലെ പൊലീസുകാര്‍ക്ക് ഇലക്ഷന്‍ യാത്രാ ബത്ത നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചതും അടൂർ കാന്റീൻ ക്രമക്കേട് കണ്ടെത്തിയതും അച്ചടക്ക നടപടിയെന്ന് പരോക്ഷമായി കുറ്റപ്പെടുത്തി ജയനാഥ് വിശദീകരണം നല്‍കിയതായാണ് സൂചന. ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി എസ് പ്രകാശിനാണ് മറുപടി നല്‍കിയത്. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. സോഫ്റ്റ് വെയര്‍ തകരാറു മൂലമാണ് യാത്രാ ബത്ത നല്‍കാന്‍ വൈകിയത്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ […]

മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിന് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: മുൻ വൈരാഗ്യത്തിന്റെ പേരിൽ അടൂരിൽ യുവാവിന് നേരേ അയൽവാസിയുടെ ആസിഡ് ആക്രമണം. പള്ളിക്കൽ ഇളംപള്ളിൽ ചിക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അയൽവാസിയായ ചിക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനെ(44) അടൂർ പൊലീസിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അഭിലാഷിന്റെ വീടിന് സമീപത്ത് കുപ്പിയിൽ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരൻ അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് […]

ഗർഭിണിയായ യുവതിയെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ അടൂർ: ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ രണ്ട്് 2 യുവാക്കൾ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിയിൽ വച്ചാണ് യുവതിയെ യുവാക്കൾ ആക്രമിച്ചത്. കുരമ്പാല ആരതി ഭവനത്തിൽ രാജേഷ് (34), കുരമ്പാല കളീക്കൽതുണ്ടിൽ വീട്ടിൽ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കാണാൻ എത്തിയ യുവാക്കൾ ആശുപത്രി വരാന്തയിൽനിന്ന യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടയിൽ യുവതിയെ ഇവർ മർദിക്കുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് […]