ചൂരലടിയല്ല ; എടുത്തിട്ടടി; അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്; കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലെ അറബിക് അധ്യാപകന്‍ കമറുദ്ദീനെതിരെ കേസ്സെടുത്തു.
സ്വന്തം ലേഖകൻ കോഴിക്കോട് : അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അറബിക് അധ്യാപകന്‍ കമറുദ്ദീന്‍ മര്‍ദ്ദിച്ചന്നാണ് പരാതി. മാഹിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.