video
play-sharp-fill

ആദിത്യൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുകൾ ഇല്ല; ഗിന്നസ് റെക്കോഡിലേക്ക് നീന്തിക്കയറി ഒൻപത് വയസ്സുകാരൻ

സ്വന്തം ലേഖകൻ വൈക്കം: ഗിന്നസ് റെക്കോർഡ് കൈപ്പിടിയിലൊതുക്കി ഒൻപത് വയസ്സുകാരൻ. ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നാണ് മൂവാറ്റുപുഴ സ്വദേശിയായ രാഹുൽ-അശ്വതി ദമ്പതികളുടെ മകൻ നാലാം ക്ലാസുകാരനായ ആദിത്യൻ ഗിന്നസിൽ ഇടം പിടിച്ചത്. മൂന്നര കിലോമീറ്റർ വീതിയുള്ള കായൽ നീന്തികടന്നാണ് ആദിത്യൻ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. തിങ്കളാഴ്ച രാവിലെയാണ് ഗിന്നസ് റെക്കോർഡിനായുള്ള പ്രകടനം നടത്തിയത്. ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോയാണ് ആദിത്യൻ്റെ കൈകൾ ബന്ധിച്ച് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂർ 24 മിനുട്ട് കൊണ്ട് […]