ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് അവര്‍ നാല് പേരും ഉണ്ടാക്കുന്നത്; പെണ്മക്കള്‍ 35 വയസ്സ് കഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മതി, കഴിച്ചില്ലെങ്കിലും കുഴപ്പമില്ല; ഭര്‍ത്താവും അവന്റെ കൂട്ടുകാരും നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അത് മനസില്‍ ഒരു കരടായി മാറും..

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന് നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാര്‍. വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇതെന്നും നടന്‍ പറഞ്ഞു. ‘തന്റെ നാല് മക്കളും നാല് പ്രായത്തില്‍ നില്‍ക്കുന്നവരാണ്. മൂത്ത മകള്‍ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകള്‍ ഹന്‍സികയ്ക്ക് 15 വയസും. പണ്ട് മുതലേ ആളുകള്‍ ചോദിക്കുന്നത് നാല് പെണ്‍മക്കളാണല്ലോ എങ്ങനെ വളര്‍ത്തുമെന്ന്. പക്ഷേ ഞാന്‍ അവരുടെ ഓരോ വളര്‍ച്ചയും നന്നായി ആസ്വദിച്ചയാളാണ്. ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് […]

ഇത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല ; വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറഞ്ഞത് : തെരഞ്ഞെടുപ്പ് പ്രചരണ അനുഭവങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വെയിലത്ത് ഇറങ്ങി പ്രചരണം നടത്തിയതോടെ നിറം ആകെ മാറിപ്പോയെന്ന് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കൾ പറഞ്ഞത് വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛനായി എന്നാണ് മക്കൾ പറഞ്ഞതെന്ന് കൃഷ്ണ കുമാർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർഥിയായ കൃഷ്ണകുമാർ. ജീവിതത്തിൽ അടുത്തകാലത്ത് ഇത്രയും ആനന്ദത്തോടെ ചെയ്ത ഒരു പണിയുമില്ലെന്നും കൃഷ്ണകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കൃഷ്ണ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സ്ഥാനാർത്ഥി പട്ടിക വന്ന […]