play-sharp-fill

മഅദനി കേരളത്തിലേക്ക്..! തീരുമാനം പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്; ജൂലൈ ഏഴിന് തിരികെ മടങ്ങും

സ്വന്തം ലേഖകൻ ബെംഗളൂരു : അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്‌ളൈറ്റിലാണ് മദനി എറണാകുളത്തേക്ക് എത്തുക. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ജൂലൈ ഏഴിനാണ് ബെംഗളൂരുവിലേക്കുള്ള മടക്കം. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ചെലവ് വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്ര വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇതിനിടെ പിതാവിന്റെ ആരോഗ്യനില കൂടുതല്‍ മോശമായതോടെയാണ് മദനി തീരുമാനം മാറ്റിയത്. ഇത് […]

ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകണം..! ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിൽ; ഹർജി വെള്ളിയാഴ്ച പരിഗണിക്കും

സ്വന്തം ലേഖകൻ ദില്ലി:കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിൽ. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി നൽകിയ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം […]