ആരാച്ചാരെത്തി ; ഇനി തീഹാർ ജയിലിൽ ശിക്ഷ നടപ്പാക്കിയാൽ മതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആരാച്ചാരെത്തി, ഇനി ശിക്ഷ നടപ്പിലാക്കിയാൽ മതി. നിർഭയ വധക്കേസിൽ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ ജല്ലാദ്) ആണ് ജയിലിൽ ഔദ്യോഗികമായി ആരാച്ചാർ ജോലിയിൽ ജോയിൻ ചെയ്തത്. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പർ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാർക്ക് പ്രതിഫലം ലഭിക്കുക. നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നതിന് മൊത്തം 60,000 രൂപ പ്രതിഫലം നൽകുമെന്ന് സീനിയർ ജയിൽ ഓഫീസർ […]

നിർഭയ കൊലക്കേസ് : ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും ; തീഹാർ ജയിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സൂപ്രണ്ടിനും കത്തയച്ചു

  സ്വന്തം ലേഖിക കോട്ടയം : നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും. കോട്ടയം പാലാ കുടക്കച്ചിറ നവീൽ ടോം ജയിംസ്(37) ആണ് തീഹാർ ജയിലിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സുപ്രണ്ടിനും കത്തയച്ചത്. കുടുംബത്തോടൊപ്പം ഡൽഹിയിലാണ് നവീൽ താമസം. ഡ്രൈവറാണ്. വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർ ഇല്ലെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഡിസംബർ അഞ്ചിന് സന്നദ്ധത അറിയിച്ച് ഇയാൾ കത്തയച്ചിരുന്നു. തൂക്കിക്കൊല്ലുന്നതിൽ നിന്ന് കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.