ആനിയുടെ മരണത്തിന് കാരണമായവരെ പിടികൂടാനുറച്ച് പൊലീസ് ; ആനിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത് പത്തോളം സഹപ്രവര്‍ത്തകരുടെ പേരുകള്‍ ; യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥയെ പ്രത്യേകമായി ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസ് ജീവനക്കാരി ആനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസ് ജീവനക്കാരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിക്കുകയും നാളെ ഇവരുടെ മൊഴിയെടുക്കുകയും ചെയ്യും. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളും നാളെ പൊലീസ് പരിശോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൊഴിയെടുക്കുന്ന സമയത്ത് ജീവനക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് നിഷേധിച്ചാല്‍ പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. അതേസമയം ആനിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി […]