play-sharp-fill

ആലപ്പുഴ വേമ്പനാട്ട് കായലിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് മുങ്ങി..!! അപകടം അടിത്തട്ട് തകർന്ന് വെള്ളം കയറി

സ്വന്തം ലേഖകൻ ആലപ്പുഴ: വേമ്പനാട്ട് കായലിൽ മൂന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഹൗസ് ബോട്ട് മുങ്ങി. ‘റിലാക്സ് കേരള’ എന്ന ബോട്ടാണ് തിങ്കളാഴ്ച ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്ത് മറിഞ്ഞത്. അപകട സമയത്ത് തമിഴ്നാട് സ്വദേശികളായ യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മുങ്ങിത്താഴുന്നതിന് മുമ്പ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ ഇവരെ രക്ഷിച്ചു. മൺതിട്ടയിൽ ഇടിച്ച് അടിത്തട്ട് തകർന്ന് വെള്ളം കയറിയതാണ് മറിയാൻ കാരണമായതെന്നാണ് വിവരം. ബോട്ടിന്റെ പഴക്കമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം; രണ്ടുയുവാക്കള്‍ക്ക് പരിക്ക്; ഒരാൾക്ക് വെടിയേറ്റു ..! സംഘം ചേര്‍ന്നെത്തി വീട് കയറി ആക്രമണം; ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചു; കാറും സ്‌കൂട്ടറും അടിച്ചുതകര്‍ത്തു..! പിന്നിൽ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സൂചന

സ്വന്തം ലേഖകൻ ആലപ്പുഴ: ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ടാണ് വെടിയേറ്റത്. ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ഒറ്റപുന്ന ബാറിന് സമീപമാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. ഇതില്‍ സുജിത്ത് എന്ന യുവാവിന് പരിക്കേറ്റു. ഇതിന് പിന്നാലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്ത് വച്ച് രഞ്ജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേല്‍ക്കുകയായിരുന്നു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ വീട് […]

ആലപ്പുഴ വണ്ടാനത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം..!! തീപിടിച്ചത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണിൽ; ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറി കത്തി നശിച്ചു; അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം:ആലപ്പുഴ വണ്ടാനത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത് . നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് l പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. നേരത്തെ കോർപറേഷന്റെ […]

ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു; രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്..!

സ്വന്തം ലേഖകൻ ആലപ്പുഴ : ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്. കിഴക്കേനട സർക്കാർ യു.പി സ്‌കൂളിലാണ് അപകടം. 4 മണിക്ക് സ്കൂൾ വിട്ടതിനുശേഷമാണ് അപകടം ഉണ്ടായത്. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു. ഓടിട്ട സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് വൻമരം വീഴുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. നേരത്തെ പരാതി നൽകിയിരുന്നെങ്കിലും മരം മുറിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അപകടത്തിന് വഴിവച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.