ജനങ്ങളുടെ മേൽ കുതിര കയറരുത് ; സ്റ്റേഷനുള്ളിൽ നിന്നും പൊലീസിനെ പിടികൂടേണ്ട അവസ്ഥയാണിപ്പോഴെന്ന് സ്പീക്കർ എ എൻ ഷംസീർ.പോലീസിനെതിരെയുള്ള രൂക്ഷ വിമർശനം പോലീസ് അസോസിയേഷന്റെ വേദിയിൽ;മുണ്ടാട്ടംമുട്ടി ഉന്നത ഏമാന്മാർ.

പൊലീസ് സ്റ്റേഷനിൽ കയറി തന്നെ പൊലീസുകാരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സ്പീക്കർ എ എൻ ഷംസീർ. പൊലീസ് സേനയ്ക്കുള്ലിലെ കള്ള നാണയങ്ങളെ തിരിച്ചറിയണമെന്നും ജനങ്ങളുടെ മേൽ കുതിര കയറുകയല്ല പൊലീസിന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അസോസിയഷന്റെ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം സേനയിലെ അനിഷ്ട സംഭവങ്ങൾക്ക് പാത്രമായ ഉദ്യോഗസ്ഥ ന‌ടപടികൾക്കെതതിരെ നിശിതമായ വിമർശനമുന്നയിച്ചത്. പൊലീസ് സേനയിലെ ചിലർക്ക് തെറ്റുകൾ സംഭവിക്കുന്നുണ്ട്. പൊലീസിന് പിശകുകൾ സംഭവിക്കരുതെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതിനാൽ സേന ആത്മപരിശോധന നടത്തി തിരുത്താൻ തയ്യാറാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. സർക്കാർ നയമാണ് പൊലീസ് […]

സ്പീക്കർ എ.എൻ.ഷംസീറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്പീക്കർ എ.എൻ.ഷംസീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ തലശേരി സഹകരണ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. രക്ത സമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ആരോഗ്യനില തൃപ്തികരമാണ് എന്ന് ചികിസിക്കുന്ന ഡോക്ടർ പറഞ്ഞു. സന്ദർശകർക്കു വിലക്കുണ്ട്.