play-sharp-fill

20-20 പിടിക്കാൻ തന്ത്രം മെനഞ്ഞ് പിണറായി ; ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയുമടക്കം നോട്ടമിട്ട് ഇടതുപക്ഷം; പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാനുള്ള ആക്ഷൻ പ്ലാൻ; രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ മാണിയും; ലക്ഷ്യം ജോസഫിനെ തകർത്തെറിയുക

സ്വന്തം ലേഖകൻ കോട്ടയം: 20 -20 പിടിക്കാൻ ആക്ഷൻ പ്ലാനുമായി ഇടതുപക്ഷം. പാർലമെൻറ് തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കാൻ ആക്ഷന്‍ പ്ലാന്‍. കോണ്‍ഗ്രസിലെ അസംതൃപ്തരില്‍ ചിലര്‍ എന്‍സിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഈ തന്ത്രം കോട്ടയത്തും തുടരാനാണ് നീക്കം. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമാകും ഈ ഓര്‍പ്പറേഷന് നേതൃത്വം നല്‍കുക. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ ശക്തമായ നീക്കം ജോസ് കെ മാണി നടത്തും. കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാകും ഇടപെടല്‍. ഭരണത്തിന്റെ പിന്‍ബലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നു നേതാക്കളെ […]