8 സിക്‌സുകള്‍, 41 പന്തില്‍ 92; ‘സൂപ്പര്‍ ഹിറ്റ് മാന്‍! ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി നഷ്ടം ; സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍, 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ്

8 സിക്‌സുകള്‍, 41 പന്തില്‍ 92; ‘സൂപ്പര്‍ ഹിറ്റ് മാന്‍! ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി നഷ്ടം ; സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍, 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ്

സ്വന്തം ലേഖകൻ

സെന്റ് ലൂസിയ: ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി നഷ്ടം. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയിലേക്കു രോഹിത് അതിവേഗം കുതിച്ചെങ്കിലും 92ല്‍ നില്‍ക്കെ പുറത്തായി. 41 പന്തുകള്‍ നേരിട്ട് 8 സിക്‌സുകളും 7 ഫോറുകളും സഹിതമായിരുന്നു രോഹിതിന്റെ മനോഹര ബാറ്റിങ്.

ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ഓസീസിനു നിര്‍ണായക പോരാട്ടമാണ്. തോറ്റാല്‍ അവര്‍ പുറത്താകും. ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ചേര്‍ത്തത് 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ്. ഓസീസിനു സെമിയിലെത്താന്‍ വേണ്ടത് 206 റണ്‍സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരാട് കോഹ്‌ലിയാണ് ആദ്യം മടങ്ങിയത്. താരം പൂജ്യത്തില്‍ മടങ്ങി. പിന്നാലെ എത്തിയ ഋഷഭ് പന്ത് 15 റണ്‍സുമായും മടങ്ങി. പിന്നീടാണ് രോഹിതിന്റെ കടന്നാക്രമണം. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ സ്‌കോര്‍ തുടക്കം മുതല്‍ ഉയര്‍ത്തി. വെറും 19 പന്തിലാണ് നായകന്റെ അര്‍ധ സെഞ്ച്വറി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയായും ഈ പ്രകടനം മാറി.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറില്‍ രോഹിത് നാല് സിക്‌സുകളാണ് പറത്തിയത്. സ്റ്റാര്‍ക്ക് തന്നെ സെഞ്ച്വറി തടഞ്ഞ് രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി.