ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം ; ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ് ; അയര്‍ലന്‍ഡിനെ ഇന്ത്യ 96 റണ്‍സിന് പുറത്താക്കി

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം ; ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ് ; അയര്‍ലന്‍ഡിനെ ഇന്ത്യ 96 റണ്‍സിന് പുറത്താക്കി

സ്വന്തം ലേഖകൻ

ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ അയര്‍ലന്‍ഡിനെ ആദ്യം ബാറ്റിംഗിന് അയക്കാനുള്ള ഇന്ത്യയുടെ തീരുമാനം തെറ്റിയില്ല. ബൗളര്‍മാര്‍ മികച്ച പ്രകടനം പുലര്‍ത്തിയ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെ ഇന്ത്യ 96 റണ്‍സിന് പുറത്താക്കി. 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, ഓരോ വിക്കറ്റ് വീതം പിഴുത മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോള്‍ അയര്‍ലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 പന്തില്‍ 26 റണ്‍സെടുത്ത ഗാരെത് ഡെലാനി, 13 പന്തില്‍ 14 റണ്‍സെടുത്ത ജോഷുവ ലിട്ട്ല്‍, എട്ട് പന്തില്‍ 12 റണ്‍സെടുത്ത കുര്‍ട്ടിസ് കാംഫര്‍, 13 പന്തില്‍ 10 റണ്‍സെടുത്ത ലോര്‍കന്‍ ടക്കര്‍ എന്നിവര്‍ക്ക് മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ രണ്ടക്കം കടക്കാനായത്.

ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. 37 പന്തില്‍ 52 റണ്‍സെടുത്ത താരം പരിക്കേറ്റ് മടങ്ങി. വിരാട് കോഹ്ലി (അഞ്ച് പന്തില്‍ ഒന്ന്), സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. ഋഷഭ് 26 പന്ത് പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു.