video
play-sharp-fill
സഞ്ജുവിന് 47 പന്തില്‍ സെഞ്ചുറി ; ടി20യില്‍ ചരിത്രനേട്ടം ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി -20യിൽ ഇന്ത്യയ്ക്ക് ജയം

സഞ്ജുവിന് 47 പന്തില്‍ സെഞ്ചുറി ; ടി20യില്‍ ചരിത്രനേട്ടം ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി -20യിൽ ഇന്ത്യയ്ക്ക് ജയം

സ്വന്തം ലേഖകൻ

ഡർബൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ സെഞ്ച്വറി നേട‌ി സഞ്ജു സാംസൺ വിസ്മയമായപ്പോൾ ഇന്ത്യയ്ക്ക് 61 റൺസ് ജയം. ഇന്നലെ ഡർബനിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്. 50 പന്തുകളിൽ ഏഴു ഫോറും 10 സിക്സുമടക്കം 107 റൺസ് നേടിയാണ് പുറത്തായത്.

നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ആൾഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയ്‌യും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജുവാണ് മാൻ ഒഫ് ദ മാച്ച്.സഞ്ജുവിനെക്കൂടാതെ അഭിഷേക് ശർമ്മ(7), സൂര്യകുമാർ യാദവ് (21), തിലക് വർമ്മ (33), ഹാർദിക് പാണ്ഡ്യ (2), റിങ്കു സിംഗ് (11),അക്ഷർ പട്ടേൽ (7), രവി ബിഷ്ണോയ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പ്രഹരിച്ച സഞ്ജു നേരിട്ട 27-ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറിയിലെത്തി. സഹ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ശേഷമെത്തിയ സൂര്യകുമാറുമായി ചേർന്ന് ആറോവറിൽ 66 റൺസടിച്ചുകൂട്ടി. സൂര്യ മടങ്ങിയശേഷം തിലകിനൊപ്പം സെഞ്ച്വറിയിലേക്ക് കുതിച്ചു.തിലകിനൊപ്പം 77 റൺസാണ് കൂട്ടിച്ചേർത്തത്.