play-sharp-fill
ബുംമ്രയും അര്‍ഷ്ദ്വീപ് സിംഗും മിന്നലായി; ഗോള്‍ഡണ്‍ ആമുമായി ഹാര്‍ദിക് പാണ്ഡ്യയും;  തുണച്ചത് പേസ് ബൗളിങ്ങിലെ വ്യത്യസ്തത; അവസാന ഓവറില്‍ സൂര്യകുമാര്‍ പിടിച്ച അത്ഭുത ക്യാച്ച്‌ ജയത്തിളക്കം കൂട്ടി; നിര്‍ണ്ണായകമായത് കോലിയുടെ 76 റണ്‍സും; കരീബിയൻ മണ്ണില്‍ ട്വന്റി ട്വന്റി ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ; 2024ല്‍ ലോക കിരീടവുമായി രോഹിത്തും സംഘവും

ബാർബഡോസ്: ഇന്ത്യ ഉയർത്തിയ 177 റണ്‍സിനെ അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായില്ല.

പേസ് കരുത്തില്‍ ഇന്ത്യയ്ക്ക് നാലാം ലോക കിരീടം. 1983ലും 2011ലും ഏകദിന ലോകകപ്പ് നേടിയ ടീം ഇന്ത്യ ആദ്യമായി ട്വന്റി ട്വന്റിയില്‍ മുത്തമിട്ടത് 2007ലെ ആദ്യ വെർഷനിലായിരുന്നു. അതിന് ശേഷം നീണ്ട കാത്തിരിപ്പ്.

2024ല്‍ രോഹിത് ശർമ്മയും കൂട്ടരും വീണ്ടും ട്വന്റി ട്വന്റി ലോകകിരീടവുമായി നാട്ടിലേക്ക് വരും. കരീബിയൻ മണ്ണിലെ കാശപോരാട്ടത്തില്‍ ആഫ്രിക്കൻ കരുത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ കളിയില്‍ ഇന്ത്യൻ പേസ് കരുത്താണ് വിജയമൊരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരാട് കോലിയാണ് ഫൈനലില്‍ കളിയിലെ കേമൻ. ബുംമ്ര ടൂർണ്ണമെന്റിലെ താരവും. ഇന്ത്യ ഒരു കളിപോലും തോല്‍ക്കാതെയാണ് 2024ലെ ട്വന്റി ട്വന്റി ലോക കിരീടം നേടുന്നത്. 12 മാസത്തിനിടെ ഇന്ത്യയുടെ മൂന്നാം ലോക കിരീടത്തിനായുള്ള കലാശപോരാട്ടമായിരുന്നു ഇത്.

ഏകദിന ലോകകപ്പിലും ടെസ്റ്റ് ലോകകിരീടത്തിനായുള്ള ഫൈനലിലും ഇന്ത്യയ്ക്ക് അടിതെറ്റി. 2011ലെ ഏകദിന കിരീടത്തിന് ശേഷം ഐസിസി കപ്പുകളൊന്നും നേടാനും ഇന്ത്യൻ ടീമിനായിരുന്നില്ല. ഈ വേദനയാണ് ഇത്തവണ മായുന്നത്.

കപില്‍ദേവിനും മഹേന്ദ്ര സിങ് ധോണിക്കും ശേഷം ലോക കിരീടം ഉയർത്തുന്ന ക്യാപ്ടനായി രോഹിത്തും മാറുകയാണ്. ഫൈനലിലെ വിജയത്തോടെ ട്വന്റി ട്വന്റിയില്‍ നിന്നും വിരമിക്കുന്നതായി കോലി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയമായി കരീബിയൻ മണ്ണിലെ വിജയം മാറുകയാണ്.