play-sharp-fill
ആന്റിഗ്വയില്‍ വിക്കറ്റ് മഴ; അയല്‍പ്പോരില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ബുംറയും കുല്‍ദീപും അര്‍ഷ്ദീപും; ഇന്ത്യക്ക് 50 റണ്‍സിന്റെ ആധികാരിക ജയം; സൂപ്പര്‍ 8ല്‍ രണ്ടാം ജയത്തോടെ രോഹിതും സംഘവും സെമി ഫൈനലിന് അരികെ

ആന്റിഗ്വയില്‍ വിക്കറ്റ് മഴ; അയല്‍പ്പോരില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ബുംറയും കുല്‍ദീപും അര്‍ഷ്ദീപും; ഇന്ത്യക്ക് 50 റണ്‍സിന്റെ ആധികാരിക ജയം; സൂപ്പര്‍ 8ല്‍ രണ്ടാം ജയത്തോടെ രോഹിതും സംഘവും സെമി ഫൈനലിന് അരികെ

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ ‘അയല്‍പ്പോരില്‍’ ബംഗ്ലാദേശിനെ 50 റണ്‍സിന് കീഴടക്കി ഇന്ത്യ സെമി ഫൈനലിന് അരികെ.

സൂപ്പർ 8ലെ രണ്ടാം മത്സരത്തില്‍ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയ ഇന്ത്യ എതിരാളികളെ 146 റണ്‍സിന് എറിഞ്ഞൊതുക്കിയാണ് രണ്ടാം ജയം സ്വന്തമാക്കിയത്. ബൗളിംഗില്‍ കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും തിളങ്ങിയതോടെ ഇന്ത്യ 50 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി.

ജയത്തോടെ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നില്‍ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. തിങ്കളാഴ്ച ഓസ്ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ അവസാന മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ തുടക്കം മുതല്‍ സമ്മർദത്തിലാക്കിയാണ് വരിഞ്ഞുമുറുക്കിയത്. 7.5 ഓവറുകളിലാണ് ബംഗ്ലാദേശ് സ്‌കോർ 50 തൊട്ടത്. 100 റണ്‍സിലെത്താൻ അവർക്ക് 11.2 ഓവറുകള്‍ വേണ്ടിവന്നു.

32 പന്തുകളില്‍നിന്ന് 40 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുല്‍ ഹുസെയ്ൻ ഷന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. തൻസിദ് ഹസൻ (31 പന്തില്‍ 29), റിഷാദ് ഹുസെയ്ൻ (10 പന്തില്‍ 24), ലിറ്റൻ ദാസ് (10 പന്തില്‍ 13) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റു പ്രധാന സ്‌കോറർമാർ. അർധ സെഞ്ചറിയും ഒരു വിക്കറ്റും വീഴ്‌ത്തിയ ഹാർദിക് പാണ്ഡ്യയാണു കളിയിലെ താരം.