ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്കുള്ള മറുപടി; ഓസിസിനെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ട്വന്റി 20 ലോകകപ്പ് സെമിയില്‍;  സൂപ്പര്‍ എട്ട്  പോരാട്ടത്തില്‍ 24 റണ്‍സ് ജയത്തോടെ രോഹിതും സംഘവും

ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്കുള്ള മറുപടി; ഓസിസിനെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ട്വന്റി 20 ലോകകപ്പ് സെമിയില്‍; സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ 24 റണ്‍സ് ജയത്തോടെ രോഹിതും സംഘവും

സെന്റ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെ മറുപടി നല്‍കി രോഹിത് ശർമയും സംഘവും സെമി ഫൈനലില്‍.

സൂപ്പർ 8 റൗണ്ടില്‍ മൂന്നാം വിജയവുമായാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. ഒപ്പം ഓസ്‌ട്രേലിയുടെ സെമി സാധ്യത തുലാസിലാക്കാനും ഇന്ത്യൻ സംഘത്തിന് കഴിഞ്ഞു.

നാളെ പുലർച്ചെ നടക്കുന്ന ബംഗ്ലാദേശ് – അഫ്ഗാനിസ്ഥാൻ മത്സര ഫലത്തെ ആശ്രയിച്ചാകും ഗ്രൂപ്പ് ഒന്നിലെ രണ്ടാമത്തെ സെമി ഫൈനലിസ്റ്റുകളെ ഇനി നിർണയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം ഗ്രൂപ്പില്‍ ആറു പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. ഇന്ത്യ ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് 24 റണ്‍സ് വിജയം.

സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. തോറ്റെങ്കിലും ഓസ്‌ട്രേലിയയ്ക്ക് ഇനിയും സെമി പ്രതീക്ഷയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് തോല്‍പിച്ചാല്‍, രണ്ടാം സ്ഥാനക്കാരായി ഓസീസിന് സെമി ഫൈനലിലെത്താം. അഫ്ഗാൻ ജയിച്ചാല്‍ ഓസീസ് സെമി കാണാതെ പുറത്താകും.