play-sharp-fill
പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കേരളത്തിന് പുറത്തുനിന്ന്;സീറോ – മലബാര്‍ സഭയുടെ പുതിയ തലവനെ ഇന്ന് പ്രഖ്യാപിക്കും.

പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കേരളത്തിന് പുറത്തുനിന്ന്;സീറോ – മലബാര്‍ സഭയുടെ പുതിയ തലവനെ ഇന്ന് പ്രഖ്യാപിക്കും.

സ്വന്തം ലേഖിക

സീറോ – മലബാര്‍ സഭയുടെ പുതിയ തലവനെ ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും. കേരളത്തിന് പുറത്തുനിന്നുള്ള ആളാകും പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്.

തിരഞ്ഞെടുപ്പ് നടപടികള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നാളെയാകും സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. എറണാകുളം – അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക വീട്ടു നല്‍കുമോ എന്ന കാര്യത്തില്‍ അന്വേഷണങ്ങള്‍ നടന്നെങ്കിലും ഒടുവില്‍ മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ എറണാകുളം – അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വൈദികര്‍ക്കെതിരെ കൂട്ടനടപടിയുമുണ്ടാകും. പുതിയ രൂപതയും ഒപ്പം പ്രഖ്യാപിക്കും. പുതിയ രൂപതക്ക് നിലവില്‍ കത്തീഡ്രല്‍ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു സഭാതലവന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താൻ എറണാകുളം – അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക വീട്ടു നല്‍കുമോ എന്ന കാര്യത്തില്‍ അറിയിക്കാൻ അതിരൂപത കൂരിയായോട് സിനഡ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

എന്നാല്‍ ചടങ്ങുകള്‍ക്കായി ബസലിക്ക വിട്ടുനല്‍കണമെങ്കില്‍ തങ്ങള്‍ മുൻപോട്ട് വെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കണമെന്ന് അതിരൂപത കൂരിയ സിനഡിനെ അറിയിക്കുകയും ചെയ്തിരുന്നു.