മകനെ കൊന്നയാള്‍ക്ക് നിരുപാധികം മാപ്പ് നല്‍കി സിറിയൻ പൗരൻ;മാപ്പ് പ്രഖ്യാപനത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രശംസിച്ച് നിരവധിയാളുകൾ

മകനെ കൊന്നയാള്‍ക്ക് നിരുപാധികം മാപ്പ് നല്‍കി സിറിയൻ പൗരൻ;മാപ്പ് പ്രഖ്യാപനത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രശംസിച്ച് നിരവധിയാളുകൾ

സ്വന്തം ലേഖിക

അബഹ: മകൻ്റെ ഘാതകന് നിരുപാധികം മാപ്പ് നല്‍കി സൗദിയില്‍ ജോലി ചെയ്യുന്ന സിറിയൻ പൗരൻ. ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയിലാണ് സംഭവം.ഖാലിദിയയിലെ ജനറല്‍ കൗണ്‍സിലില്‍ സ്വദേശികളും വിദേശികളുമായുള്ള പ്രവിശ്യാ ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിൻ ത്വലാലിെൻറ മുഖാമുഖം പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി ഈ മാപ്പ് പ്രഖ്യാപനമുണ്ടായത്. യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം തെൻറ മകെൻറ കൊലപാതകിക്ക് മാപ്പ് നല്‍കുന്നതായി സിറിയൻ പൗരൻ ത്വലാല്‍ അഹ്മദ് പ്രഖ്യാപിച്ചു.

പരലോകം കാംക്ഷിച്ച്‌ മകൻ്റെ കൊലയാളിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി മുഖാമുഖം പരിപാടിയിലെ സദസിന് മുമ്ബാകെ ത്വലാല്‍ അഹ്മദ് വ്യക്തമാക്കി. ഇതില്‍ വലിയ നന്മകള്‍ കാണുന്നു. രാജ്യത്തെ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നുവെന്നും ത്വലാല്‍ അഹ്മദ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലയാളിയുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും മാപ്പ് അഭ്യര്‍ഥനയോടുള്ള സിറിയൻ പിതാവിൻ്റെ മാപ്പ് പ്രഖ്യാപനം കേട്ട് സദസ്സിലുള്ളവര്‍ കൈയ്യടിച്ച്‌ സന്തോഷം പ്രകടിപ്പിച്ചു. മകൻ്റെ കൊലയാളിയോടുള്ള പിതാവിൻ്റെ മാന്യമായ നിലപാടില്‍ നന്ദി പറഞ്ഞ് പരിപാടിയില് പങ്കെടുത്തവരില്‍ പലരും ത്വലാല്‍ അഹ്മദിൻ്റെ തലയില്‍ ചുംബിക്കുകയും അയാളെ ആശ്ലേഷിക്കുകയും ചെയ്തു.

കൊലപാതകി സൗദി പൗരനാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാപ്പ് പ്രഖ്യാപനവും ആളുകളുടെ ആഹ്ലാദ പ്രകടനവും നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അസീര്‍ പ്രവിശ്യാ ഗവര്‍ണറേറ്റാണ് ആദ്യം ‘എക്സി’ല്‍ വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായി.