play-sharp-fill
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ
നാദാപുരം: വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാണിമേലില്‍ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍.

വാണിമേല്‍ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയില്‍ കുമാര(52)നെയാണ് വളയം എസ്.ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ കൊല്ലപ്പണിക്കാരന്റെ ആലയില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെ നടത്തിയ പരിശോധനയിലാണ് പണിതീര്‍ത്ത് സൂക്ഷിച്ച നിലയില്‍ മൂര്‍ച്ചയേറിയതും, മരപ്പിടിയിലും ഇരുമ്ബ് ചുറ്റ് പിടിയില്‍ തീര്‍ത്തതുമായ 84 സെന്റി മീറ്റര്‍ നീളവും, ഒന്നേ മുക്കാല്‍ ഇഞ്ച് വീതിയും ഉള്ള വാളുകള്‍ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാദാപുരം ഡിവൈ.എസ്. പി ടി.പി ജേക്കബ്, സി.ഐ എ .അജീഷ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.