എന്റെ സോഷ്യൽ മീഡിയ കമന്റ്‌ബോക്‌സ് നിറയെ അശ്ലീലം..! മലയാളികൾ ഇത്ര ഞരമ്പു രോഗികളോ; അശ്ലീല കമന്റുകാരനെ കയ്യോടെ പിടികൂടി നടി സ്വാസിക

എന്റെ സോഷ്യൽ മീഡിയ കമന്റ്‌ബോക്‌സ് നിറയെ അശ്ലീലം..! മലയാളികൾ ഇത്ര ഞരമ്പു രോഗികളോ; അശ്ലീല കമന്റുകാരനെ കയ്യോടെ പിടികൂടി നടി സ്വാസിക

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: മലയാള സിനിമയിലെ നടിമാർക്കു നേരെ സൈബർ ആക്രമണം പതിവാണ്. അശ്ലീലവും ദ്വയാർത്ഥവും കലർന്ന പ്രയോഗങ്ങളും അതിക്രമങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയുമാണ്. ഇതിനിടെയാണ് തനിക്കു നേരെയുണ്ടായ അതിരു കടന്ന ലൈംഗിക അതിക്രമത്തെപ്പറ്റി ഫെയ്‌സ്ബുക്കിലൂടെ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി സ്വാസിക.

സോഷ്യൽ മീഡിയയിലെ അതിക്രമം പരിധി വിട്ടതോടെയാണ് നടിയ്ക്കു പൊട്ടിത്തെറിച്ച് അക്രമിയുടെ സ്‌ക്രീൻ ഷോപ്പ് സഹിതം പുറത്തു വിടേണ്ടി വന്നത്. അതിഭീകരമായ അശ്ലീല ചുവയോടെയുള്ള കമന്റുകൾ ചാറ്റ് ബോക്‌സിൽ അയച്ച യുവാവിന്റെ പ്രൊഫൈലിന്റെ ലിങ്ക് സഹിതമാണ് ഇപ്പോൾ സ്വാസിക ചാറ്റ് പുറത്തു വിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ പൊട്ടിത്തെറിച്ചുള്ള പ്രകടനം നടത്തേണ്ടി വന്നത് തനിക്ക് നേരിട്ട അതിക്രൂരമായ ലൈംഗിക അതിക്രമത്തെ തുടർന്നാണ് എന്നു സ്വാസിക വ്യക്തമാക്കുന്നു. ഏതു ഫോട്ടോ ഇട്ടാലും അശ്ലീല കമന്റോയും, മെസേജായും സന്ദേശങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീയാണ്, ഇതൊക്കെ സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും സ്വാസിക പറയുന്നു.

സ്വാസികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.
https://www.facebook.com/nandhu.krishnan.1272 ഇതാണ് അയാളുടെ പ്രൊഫൈൽ.