
പത്തനംതിട്ട: ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു. മീന്തലക്കര ധർമ്മശാസ്താ ക്ഷേത്രമാണ് തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. ക്ഷേത്ര വളപ്പിലെ മരം ആണ് കടപുഴകി വീണത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
അതിനിടെ കോഴിക്കോടും കനത്ത വേനൽ മഴ പെയ്തു. ചാത്തമംഗലം, മുക്കം മേഖലയിലാണ് കനത്ത മഴ പെയ്തത്. ഇന്ന് ഉച്ചയോടെയാണ് മഴ പെയ്തത്. മരം വീണ് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി.
വരും ദിവസങ്ങളിലും കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







