Friday, April 24, 2026

സംസ്ഥാനത്തെ എല്ലാവിധ കരിമരുന്നു പ്രയോഗങ്ങളും അടിയന്തരമായി നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Spread the love

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാവിധ കരിമരുന്നു പ്രയോഗങ്ങളും അടിയന്തരമായി നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

video
play-sharp-fill

15 പേർക്ക് ജീവൻ നഷ്ടമായ ഈ ദുരന്തം അത്യന്തം വേദനാജനകമാണ്. പുറ്റിങ്ങൾ ദുരന്തമടക്കം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. വെറും അനുശോചനങ്ങളും അന്വേഷണ കമീഷനുകളും കൊണ്ട് മാത്രം പരിഹാരമുണ്ടാകില്ലെന്നും പരിഷത്ത് ചൂണ്ടിക്കാട്ടി.

നിയമങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങളുടെയും കുറവുകൊണ്ടല്ല ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. നിയമങ്ങള്‍ പാലിക്കപ്പെടാത്തതും സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി വിട്ടുവീഴ്ചകള്‍ ചെയ്യുന്നതുമാണ് ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിനു പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സ്പ്ലോസീവ് ആക്ട് പ്രകാരമുള്ള സുരക്ഷാ നിയമങ്ങളും ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങളും പലപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുന്നു. സ്ഫോടനങ്ങൾ മൂലമുണ്ടാകുന്ന നേരിട്ടുള്ള അപകടങ്ങൾ കൂടാതെ, ഉയർന്ന ശബ്ദവും വായു മലിനീകരണവും ജനങ്ങളുടെയും ഇതര ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു.

ഓരോ അപകടത്തിലും പാവപ്പെട്ട തൊഴിലാളികളും കാഴ്ചക്കാരുമടക്കം നിരവധി ആളുകളുടെ ജീവനാണ് പൊലിയുന്നത്. ഒരു അപകടവും നടന്നില്ലെങ്കിലും ഓരോ വലിയ വെടിക്കെട്ടിലും നിരവധി ആളുകള്‍ അസുഖബാധിതരാകുന്നുണ്ട്.

ദൃശ്യവിസ്മയം ഒരുക്കുന്നതിന് ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ബദലുകള്‍ കണ്ടെത്താന്‍ കഴിയുന്ന കാലമാണിത്. അത്തരം സാധ്യതകള്‍ ആരായാവുന്നതാണ്.

ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദൃശ്യവിസ്മയങ്ങൾ ഒരുക്കാൻ ബദൽ മാർഗങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ, അപകടകരമായ കരിമരുന്നു പ്രയോഗങ്ങൾ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായുള്ള വെടിക്കെട്ടുകൾ ജനങ്ങളുടെ ജീവിതസുരക്ഷയെ കരുതി പൂർണ്ണമായും നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.