അനീതിക്കെതിരായ തേർഡ് ഐ ന്യൂസിൻ്റെ പോരാട്ടം; വമ്പൻമാരുടെ അടിത്തറയിളകിയപ്പോൾ തേർഡ് ഐ ന്യൂസിനെതിരെ വ്യാജ പ്രചാരണം അഴിച്ച് വിട്ട് കൈയ്യേറ്റക്കാരും, കൈക്കൂലിക്കാരും

അനീതിക്കെതിരായ തേർഡ് ഐ ന്യൂസിൻ്റെ പോരാട്ടം; വമ്പൻമാരുടെ അടിത്തറയിളകിയപ്പോൾ തേർഡ് ഐ ന്യൂസിനെതിരെ വ്യാജ പ്രചാരണം അഴിച്ച് വിട്ട് കൈയ്യേറ്റക്കാരും, കൈക്കൂലിക്കാരും

Spread the love

ടീം എഡിറ്റോറിയൽ

കോട്ടയം: കഴിഞ്ഞ രണ്ടു വർഷമായി കോട്ടയം ജില്ലയിലെ  ഒന്നാം നമ്പർ ഓൺലൈൻ വാർത്താ ചാനലാണ് തേർഡ് ഐ ന്യൂസ് ലൈവ്. അനീതിയ്‌ക്കെതിരായി തേർഡ് ഐ ന്യൂസ് ലൈവ് നടത്തുന്ന പോരാട്ടത്തിന്റെ പേരിൽ വിവിധ കോണുകളിൽ നിന്നും തേർഡ് ഐ ന്യൂസ് ലൈവിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ വമ്പൻ കൈക്കൂലിക്കാരനായ ഡോക്ടർ അബ്ദുള്ളയെ അകത്താക്കി കൊണ്ടാണ് തേർഡ് ഐ ന്യൂസ് അഴിമതിക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചത്.തുടർന്ന് അബ്ദുള്ള ഒരു മാസത്തോളം ജയിലിലായിരുന്നു. കോട്ടയം ആർ ടി ഓഫീസിലും, തുടർന്ന് സംസ്ഥാനത്ത് ഒട്ടാകെയും വിജിലൻസ് റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തതും തേർഡ് ഐ ന്യൂസിൻ്റെ ഇടപെടലിനെ തുടർന്നായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ പല വമ്പൻമാർക്ക് എതിരെയും തേർഡ് ഐ ന്യൂസ് ലൈവ് പണത്തിന്റെയും അധികാരത്തിന്റെയും വലുപ്പം നോക്കാതെ ശക്തമായി പ്രതികരിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള പ്രതികരണങ്ങളുടെ പേരിൽ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ചില കോണുകളിൽ നിന്നും ടാർജറ്റ് ചെയ്തുള്ള ആക്രമണങ്ങളും, വക്കീൽ നോട്ടീസുകളും, ഭീഷണി സന്ദേശങ്ങളും പതിവാണ് താനും.

കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ക്യൂ ആർ എസ്  ൽ  കൊവിഡ് പടർന്ന് പിടിച്ച വാർത്ത നൽകിയതിന്റെ പേരിലാണ് ആദ്യം ഇത്തരം ഒരു പ്രചാരണം തേർഡ് ഐ ന്യൂസ് ലൈവിന്റെ പേരിൽ ഉയർന്നു കേട്ടത്.എന്നാൽ തേർഡ് വാർത്ത പുറത്തുവിട്ടതോടെയാണ് ക്യൂ ആർ എസ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചത് എന്ന വിവരം കോട്ടയത്തെ സാധാരണ ജനങ്ങൾക്ക് അറിവുള്ളതാണല്ലോ?  ആദ്യ ഘട്ടത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് മാനേജ്‌മെന്റ് ഇതിനെ കാര്യമായി എടുത്തിരുന്നില്ല.

എന്നാൽ, തേർഡ് ഐ ന്യൂസ് ലൈവിന്റെ അഭ്യുദേയകാംഷികളായവരിൽ പലരും  ഞങ്ങളെ വിളിക്കുകയും കാര്യം അന്വേഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീമിന് ഇത്തരത്തിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കേണ്ടി വരുന്നത്. ഈ പ്രചാരണങ്ങൾക്ക് പിന്നിൽ കോട്ടയം ടിബി റോഡിൽ നഗരസഭാ വക വസ്തു കൈയ്യേറി കെട്ടിടം നിർമ്മിച്ച രണ്ട് വമ്പൻമാരാണെന്ന് തേർഡ് ഐ ക്ക് മനസിലായിട്ടുണ്ട്.ഇവരുടെ കൈയ്യേറ്റം സംബന്ധിച്ച് വിജിലൻസിൽ പരാതി നല്കിയതോടെയാണ് വ്യാജ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്.

സംസ്ഥാനത്ത് എവിടെയെങ്കിലും  തേർഡ് ഐ യുടെ റിപ്പോർട്ടർമാരോ, മറ്റ് ജീവനക്കാരോ  സർക്കാർ ഉദ്യോഗസ്ഥരോടോ, വ്യാപാരികളോടോ, പൊതുജനങ്ങളോടോ, അപമര്യാദയായി പെരുമാറുകയോ, ഭീഷണി മുഴക്കുകയോ, പണം ആവശ്യപ്പെടുകയോ ചെയ്താൽ,  തേർഡ് ഐ യുടെ മാനേജിംഗ് ഡയറക്ടറും  ചീഫ് എഡിറ്ററുമായ ശ്രീകുമാറിനെ 9847200864 നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

തേർഡ് ഐ ന്യൂസിൻ്റെ മുഴുവൻ ജീവനക്കാരും കമ്പനിയുടെ ലോഗോ പതിച്ചിട്ടുള്ള ഐ ഡി കാർഡ് ധരിച്ചിട്ടുണ്ടാകുമെന്നും എഡിറ്റോറിയൽ ടീം അറിയിച്ചു