പ്രണയം നടിച്ച് നാട്ടിലും ദുബായിലും എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച യുവാവിനെ യുവതി കുടുക്കി; കുടുങ്ങിയത് ചെങ്ങന്നൂർ സ്വദേശിയായ യുവാവ്

തേർഡ് ഐ ബ്യൂറോ

ചെങ്ങന്നൂർ: ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന അകന്ന ബന്ധുവായ യുവതിയെ പ്രണയം നടിച്ച് നാട്ടിൽ വിവിധ സ്ഥലങ്ങളിൽ വച്ചും, തുടർന്നു വിദേശത്ത് എത്തിച്ചും പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് കുടുങ്ങി.

പെരിങ്ങാല മുളക്കുഴ ആലിൻചുവട് പാല നിൽക്കുന്നതിൽ സൂരജ് സുഗതൻ (29)നെ പൊലീസ് അറസ്റ്രുചെയ്തു. ആദ്യം വിവാഹം ചെയ്ത പാറച്ചന്ത സ്വദേശിയുമായി ദീർഘകാലമായി അകന്നു കഴിയുകണ് യുവതി . അയൽവാസിയും അകന്നബന്ധുവുമായ യുവതിയുമായി ഇതിനിടയിൽ സൂരജ് പ്രണയത്തിലായി. യുവതി തിരുവനന്തപുരത്ത് ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചിരുന്നു.

ഈ സമയത്ത് തിരുവനന്തപുരത്തെ ലോഡ്ജിലും, കൊല്ലം, നൂറനാട് എവിടങ്ങളിലും ഇയാൾ യുവതിയെ കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇരുവരും ദുബായിലേക്ക് ജോലിക്കുപോയി. ഇവർ ഗൾഫിൽ ഭാര്യാ ഭർത്താക്കൻമാരായി താമസിച്ചു വരികയായിരുന്നു. അവിടെ വച്ചാണ് യുവതി ഗർഭിണിയായത്.

പിന്നീട് നാട്ടിൽ വന്ന് പ്രസവിച്ചു. സൂരജ് നാട്ടിലെത്തി മറ്റൊരാളെ വിവാഹം കഴിച്ചു. തുടർന്ന് യുവതി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സൂരജ് ബാംഗ്ലൂർ വഴി വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ്
അറസ്റ്രുചെയ്തത്. മാവേലിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് കടത്ത്, മണ്ണുകടത്ത്, കൊട്ടേഷൻ സംഘങ്ങളിൽ ഇയാൾ അംഗമാണെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ്.

സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ
സ്റ്റേഷൻ എസ്.ഐ എസ്.വി ബിജു, എ.എസ്.ഐമാരായ അജിത്ത്, പ്രേംജിത്ത്, സി.പി.ഒ മാരായ അതുൽ, രാഹുൽ, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.