
കൊല്ലം: കൊല്ലത്ത് കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി തമിഴ്നാട്ടില്‍ നിന്ന് പിടിയില്‍.
മണിയാര്‍ എരിച്ചിക്കല്‍ സ്വദേശി ചിക്കുരാജിനെയാണ് പുനലൂര്‍ പോലീസ് സാഹസികമായി പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
കേസിലെ രണ്ടാം പ്രതിയും ചിക്കുരാജിന്റെ അമ്മയുമായ മിനിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ പെണ്‍കുട്ടിയെ ട്രൂപ്പ് കോര്‍ഡിനേറ്ററായ മിനിയുടെ മകന്‍ ചിക്കുരാജ് പുനലൂരിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനെ വിവരം അറിയിക്കുകയും പുനലൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു.









