ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന ‘കെജിഎഫി’ല്‍ നിന്ന് 2022-ല്‍ ഖനനം ചെയ്തത് 2,26,796 കിലോഗ്രാം: സൂപ്പർ സ്റ്റാർ യാഷിന്റെ കെജിഎഫ് എന്ന സിനിമയിലൂടെ കോളാർ ഗോർഡ് ഫീല്‍ഡ് എന്ന സ്വർണ്ണ ഖനിയുടെ കഥ നിങ്ങള്‍ക്ക് ഏവർക്കും ഇന്നു സുപരിചിതമാണ്. എന്നാല്‍ ലോകത്തിന്റെ കെജിഎഫിനെ പ്റ്റി നിങ്ങളില്‍ എത്രപേർക്ക് അറിയാം?
ന്യൂയോർക്ക്: പറഞ്ഞുവരുന്നത് ന്യൂയോർക്ക്:ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കമ്പനിയായ ന്യൂമോണ്ട് കോർപ്പറേഷനെ പറ്റിയാണ്. റിപ്പോർട്ടുകള്‍ പ്രകാരം 2022 -ല്‍ മാത്രം 8 ദശലക്ഷം ഔണ്‍സ് അഥവാ ഏകദേശം 2,26,796 കിലോഗ്രാം സ്വർണ്ണമാണ് ഇവർ ഖനനം ചെയ്തത്.
1916 -ല്‍ ന്യൂയോർക്കില്‍ കേണല്‍ വില്യം ബോയ്‌സ് തോംപ്സണ്‍ സ്ഥാപിച്ച കമ്പനിയാണ് ന്യൂമോണ്ട് കോർപ്പറേഷൻ. യുഎസിലെ പ്രമുഖ സ്ഥലങ്ങളായ ന്യൂയോർക്ക്, മൊണ്ടാന എന്നിവയാണ് ന്യൂമോണ്ട് എന്ന പേര് പ്രതിധ്വനിപ്പിക്കുന്നത്.
ന്യൂയോർക്കിലെ തോംപ്‌സന്റെ സാമ്പത്തിക വിജയത്തെയും, മൊണ്ടാന വേരുകളേയും ഈ പേര് അടയാളപ്പെടുത്തുന്നു.
തുടക്കത്തില്‍ ന്യൂമോണ്ട് ഒരു ഹോള്‍ഡിംഗ് കമ്പനി ആയിരുന്നു. ധാതുക്കള്‍, എണ്ണ, അനുബന്ധ സംരംഭങ്ങള്‍ എന്നിവയില്‍ നിക്ഷേപിച്ചു. 1917 -ലാണ് കമ്പനി സ്വർണ്ണ ഖനന വ്യവസായത്തിലേയ്ക്ക് പ്രവേശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ ദക്ഷിണാഫ്രിക്കയിലെ ആംഗ്ലോ- അമേരിക്കൻ കോർപ്പറേഷനില്‍ 25% ഓഹരി കമ്പനി സ്വന്തമാക്കി. 1921 -ഓടെ, കമ്പനി ന്യൂമോണ്ട് കോർപ്പറേഷനായി പുനഃസംഘടിപ്പിക്കപ്പെട്ടു.
1929 -ല്‍ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി
കമ്പനി കാലിഫോർണിയയിലെ എംപയർ സ്റ്റാർ മൈൻ കൂടെ വാങ്ങി. അങ്ങനെ ഖനനത്തിലേക്ക് പൂർണ്ണമായി പരിവർത്തനം ചെയ്തു.
സ്വർണ്ണ ഖനിയിലെ ചൂക്ഷണങ്ങളുടെ കഥ ലോകത്തോട് ഇതിനകം കെജിഎഫ് തുറന്നുകാട്ടിയിട്ടുണ്ട്. ചൂക്ഷണങ്ങളുടെ പേരില്‍ 1971- 1972 ലെ തൊഴില്‍ സമരം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഇവരും നേരിട്ടിട്ടുണ്ട്.
തൊഴില്‍, വർണ്ണവിവേചന പ്രശ്‌നങ്ങള്‍ കാരണം നമീബിയയിലെ സുമേബ്, കോംബാറ്റ് ഖനികളുടെ പ്രവർത്തനങ്ങളെ അക്കാലത്ത് ബാധിക്കപ്പെട്ടു. എന്നാല്‍ ന്യൂമോണ്ട് ഒരു മുൻനിര സ്വർണ്ണ ഉല്‍പ്പാദകരെന്ന നിലയില്‍ അതിന്റെ സ്ഥാനം ഇക്കാലത്ത് കൂടുതല്‍ ശക്തിപ്പെടുത്തി.
2002 ഫെബ്രുവരിയില്‍ നോർമാണ്ടി മൈനിംഗ്, ഫ്രാങ്കോ- നെവാഡ പോലെ ശക്തരെ കൂടെ കൂട്ടാൻ ന്യൂമോണ്ടിന് സാധിച്ചു.
ഏറ്റെടുക്കലുകൾ കമ്പനിയുടെ പ്രതിരോധശേഷി വർധിപ്പിച്ചു. തന്ത്രപരമായ ഏറ്റെടുക്കലുകള്‍ ആംഗ്ലോഗോള്‍ഡ് പോലുള്ള എതിരാളികളെ മറികടന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്വർണ്ണ നിർമ്മാതാവെന്ന നിലയിലേക്ക് ന്യൂമോണ്ടിനെ ഉയർത്തി. ഇന്ന് സിഇഒ ടോം പാമറിന്റെ നേതൃത്വത്തിലാണ് ന്യൂമോണ്ട് കോർപ്പറേഷൻ മുന്നേറുന്നത്.
ആഗോള സ്വർണ്ണ ഖനന വ്യവസായത്തിലെ ഒരു പ്രധാന കളിക്കാരനായി ന്യൂമോണ്ട് തുടരുന്നു. 2019 -ല്‍, കനേഡിയൻ ഖനന സ്ഥാപനമായ ഗോള്‍ഡ്‌കോർപ്പിനെ 10 ബില്യണ്‍ ഡോളറിന് ന്യൂമോണ്ട്
ഏറ്റെടുത്തിരുന്നു.
ഇത് കമ്പനിയുടെ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഇന്നു സ്വർണ്ണ ഖനന മേഖലയിലെ ഒന്നാം നമ്പർ കമ്പനിയാണ് ന്യൂമോണ്ട്. നിലവില്‍ ലോകമെമ്പാടും കമനിക്കു വേണ്ടി ഏകദേശം 31,600 ജീവനക്കാരും, കരാറുകാരും ജോലി ചെയ്യുന്നു.
Shared Via Malayalam Editor : http://bit.ly/mtmandroid