അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയുന്നതുവരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; കുട്ടികൾക്ക് വേണ്ടി മരിക്കും, അത്രയധികം സ്നേഹം കവിഞ്ഞൊഴുകുന്ന പിതാവ്; എന്നാൽ ഭാര്യ മറ്റ് പുരുഷന്മാരോടൊപ്പം കി‌ടക്ക പങ്കി‌ടുന്നതിൽ സന്തോഷം കണ്ടെത്തിയ ഭർത്താവ്; വൈഫ് എക്സേചേഞ്ചിൽ പരാതിക്കാരിയായ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയുന്നതുവരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; കുട്ടികൾക്ക് വേണ്ടി മരിക്കും, അത്രയധികം സ്നേഹം കവിഞ്ഞൊഴുകുന്ന പിതാവ്; എന്നാൽ ഭാര്യ മറ്റ് പുരുഷന്മാരോടൊപ്പം കി‌ടക്ക പങ്കി‌ടുന്നതിൽ സന്തോഷം കണ്ടെത്തിയ ഭർത്താവ്; വൈഫ് എക്സേചേഞ്ചിൽ പരാതിക്കാരിയായ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ

സ്വന്തം ലേഖകൻ
കോട്ടയം; സ്വാപ്പിങ്ങ് അഥവാ പങ്കാളിയെ പങ്കു വയ്ക്കുക എന്ന പ്രവർത്തിയ്ക്ക് ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകൾ പുറത്ത്.
കറുകച്ചാല്‍ സ്റ്റേഷന്‍ പരിധിയിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച്‌ ഭര്‍ത്താവ് തന്റെ സാമൂഹിക മാധ്യമ സുഹൃത്തുക്കള്‍ക്ക് നിര്‍ബന്ധിച്ച്‌ കൈമാറിയെന്നാണ് യുവതിയുടെ മൊഴി.

പരാതിക്കാരിയും ഭര്‍ത്താവും അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയുന്നതുവരെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ദുബയിലായിരുന്ന ഭര്‍ത്താവ് മടങ്ങിയെത്തിയ ശേഷമാണ് സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്.

കപ്പിള്‍സ് മീറ്റ് എന്ന സ്വാപ്പിങ് ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നു. തന്നെ സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴങ്ങിയില്ലെങ്കില്‍ കുടുംബക്കാരുടേയും യുവതിയുടേയും പേര് എഴുതിവെച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. നിര്‍ബന്ധത്തിനു വഴങ്ങി പലകുറി പ്രകൃതിവിരുദ്ധ പീഡനം നേരിട്ടു.

തന്നെ മറ്റൊരാള്‍ക്കൊപ്പം അയച്ചാല്‍ മാത്രമേ ഭര്‍ത്താവിന് അയാളുടെ പങ്കാളിയെ കിട്ടുകയുള്ളൂ എന്നതിനാല്‍ വലിയ തോതില്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു.

ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ആപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. സംഘത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ അംഗങ്ങളാണ്.

ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ അടക്കമുള്ളവര്‍ സംഘത്തില്‍ സജീവമാണ്. നിലവില്‍ 25 പേര്‍ കറുകച്ചാല്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ സംസ്ഥാന വ്യാപക അന്വേഷണം നടത്തുമെന്ന് പോലിസ് വ്യക്തമാക്കി.

കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. പ്രതികളുടെ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.