പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ഉഭയസമ്മത പ്രകാരമാണ് കൈമാറ്റം നടന്നതെന്നും, തങ്ങളെ ആരും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും പങ്കാളികൾ; പൊലീസിനെ വെട്ടിലാക്കി സ്ത്രീകളുടെ മൊഴി
സ്വന്തം ലേഖകൻ
കൊച്ചി: കേരള സമൂഹത്തിന് തന്നെ വലിയെ ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം.
ഭാര്യമാരെ ലൈംഗികാസ്വാദനത്തിനു പരസ്പരം കൈമാറുന്ന സംഘത്തെയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തു വന്നത്.
ഉഭയസമ്മത പ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നതെന്നാണ് ഭൂരിഭാഗം പേരും നല്‍കിയിരിക്കുന്ന മൊഴി. ലൈംഗിക ആസ്വാദനത്തിനു വേണ്ടി ഞങ്ങളും ഇതില്‍ ചേര്‍ന്നതാണെന്നും, ഭര്‍ത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും, തങ്ങളെ ആരും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഒരു കേസില്‍ മാത്രമാണ് പീഡനം നടന്നതായി പരാതി ലഭിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാന്‍ കഴിയില്ലെന്ന് നേരത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ശില്‍പ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതില്‍ കേസെടുത്താല്‍ സദാചാര പൊലീസിംഗ് ആകുമെന്നുമായിരുന്നു ശില്‍പയുടെ പ്രതികരണം. കേസിലെ സ്ത്രീകള്‍ നല്‍കിയ മൊഴി കൂടി കണക്കിലെടുത്താണ് ശില്‍പ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
പരാതി ഉള്ള കേസില്‍ മാത്രമേ പൊലീസിന് നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും ശില്‍പ വ്യക്തമാക്കിയിരുന്നു. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കില്‍ അത് റേപ് ആണെന്നും അങ്ങനെ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും ശില്‍പ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പങ്കാളികളെ പങ്കുവെച്ചതില്‍ നിലവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ബലാത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ മൊഴി നല്‍കുകയും ചെയ്തിരുന്നുവെന്ന് ശില്‍പ വ്യക്തമാക്കിട്ടുണ്ട്.
കോട്ടയം സ്വദേശിനി നല്‍കിയ പരാതിയില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. സംഭവത്തില്‍ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നായിരുന്നു ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തില്‍. ആവശ്യം വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരന്‍ പറഞ്ഞിരുന്നു. വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞുവെന്നും ഇരയുടെ സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും കപ്പിള്‍ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനം നടന്നിരുന്നതെന്നും പൊലിസ് കണ്ടെത്തിയിരുന്നു.