play-sharp-fill
രണ്ട് പേര്‍ തമ്മില്‍ ‘സ്വപ്നങ്ങളിലൂടെ ആശയവിനിമയം നടത്തിയതായി കണ്ടെത്തി യുഎസ് ഗവേഷകര്‍: ഭാരതത്തിന്റെ ആത്മീയതക്ക്  അംഗീകാരം

രണ്ട് പേര്‍ തമ്മില്‍ ‘സ്വപ്നങ്ങളിലൂടെ ആശയവിനിമയം നടത്തിയതായി കണ്ടെത്തി യുഎസ് ഗവേഷകര്‍: ഭാരതത്തിന്റെ ആത്മീയതക്ക് അംഗീകാരം

ഡൽഹി:ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ എത്ര ദൂരെയുമുള്ള രണ്ട് പേര്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്താമെന്ന ആശയം ഭാരത്തിലെ പുരാണങ്ങളും ഇതിഹാസങ്ങളിലും എത്ര വേണമെങ്കിലും കാണാം.

വ്യാസന്‍ ടെലിപ്പതിക് ദര്‍ശനത്തിനുള്ള കഴിവ് സഞ്ജയന് നല്‍കുന്നു. അതുവഴിയാണ് മഹാഭാരതയുദ്ധം സഞ്ജയന്‍ ധൃതരാഷ്‌ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നത്. ഇങ്ങിനെ ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ആത്മാവിന്റെ സമ്പര്‍ക്കത്തിലൂടെ അന്യോന്യം

ആശയവിനിമയം നടത്തുന്നത് ഭാരതീയദാര്‍ശനികത അറിയുന്നവര്‍ക്ക് പുതുമയല്ല. ഇപ്പോഴിതാ ഈ ഭാരതീയ ആത്മീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റെംസ്പേസിലെ ഗവേഷകർ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. രണ്ട് വ്യക്തികള്‍ അവരുടെ സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തിയെന്നാണ് റെംസ്പേസിലെ ഗവേഷകർ അവകാശപ്പെട്ടത്.

പ്രത്യേകം പരിശീലനം ചെയ്ത രണ്ട് വ്യക്തികള്‍ വ്യക്തമായ സ്വപ്നങ്ങള്‍ കാണുകയും അവ ലളിതമായ ഒരു സന്ദേശമായി പരസ്പരം കൈമാറുകയും ചെയ്തെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടത്.

അതേസമയം റെംസ്പേസിന്റെ പുതിയ ഗവേഷണത്തെ ശാസ്ത്രലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ സാങ്കേതികവിദ്യയ്‌ക്ക് അംഗീകാരം ലഭിച്ചാല്‍ ഉറക്ക ഗവേഷണത്തിന് ഇത് ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് റെംസ്പേസിലെ ഗവേഷകർ കൂട്ടിച്ചേര്‍ക്കുന്നു.

മഹാഭാരതത്തില്‍ ഇതിന് സമാനമായ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. അതില്‍ ഒന്നാണ് അഭിമന്യു അമ്മ സുഭദ്രയുടെ വയറിനുള്ളില്‍ ഭ്രൂണാവസ്ഥയില്‍ കിടക്കുമമ്പോള്‍ ചക്രവ്യൂഹത്തെക്കുറിച്ച്‌ മനസ്സിലാക്കുന്നത്. ഇത് ടെലിപ്പതിയുടെ മറ്റൊരു ഉദാഹരണമാണ്.

പരീക്ഷണത്തില്‍. പങ്കെടുത്തവരുടെ മസ്തിഷ്ക തരംഗങ്ങളും മറ്റ് ബയോളജിക്കല്‍ ഡാറ്റയും ട്രാക്ക് ചെയ്യുന്ന ഒരു ഉപകരണം റെംസ്പേസ് വികസിപ്പിച്ചെടുത്തിരുന്നു. പങ്കെടുക്കുന്നവർ വ്യക്തമായ സ്വപ്നങ്ങളില്‍ പ്രവേശിക്കുമ്പോള്‍ അതിനെ കണ്ടെത്തുന്ന ഒരു ‘സെർവറും’ ഈ ഉപകരണത്തില്‍ ഉള്‍പ്പെടുന്നു.

പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ വ്യക്തമായ ഒരു സ്വപ്നത്തില്‍ പ്രവേശിച്ചുവെന്ന് സെർവർ കണ്ടെത്തിക്കഴിഞ്ഞാല്‍, അത് ഒരു പ്രത്യേക ഭാഷയില്‍ നിന്ന് ഒരു വാക്ക് സംസാരിക്കുകയും ഇയർബഡ്സ് വഴി അയാളിലേക്ക് കൈമാറുകയും ചെയ്യുന്നു. തുടർന്ന് പങ്കാളി തന്റെ സ്വപ്നത്തില്‍ ഈ വാക്ക് ആവർത്തിക്കുന്നു.

ഈ പ്രതികരണം ഉപകണം പകര്‍ത്തുകയും സെർവറില്‍ ശേഖരിക്കുകയും ചെയ്തു. എട്ട് മിനിറ്റിന് ശേഷം, രണ്ടാമത്തെ പങ്കാളി വ്യക്തമായ ഒരു സ്വപ്നത്തിലേക്ക് പ്രവേശിച്ചു. സെർവർ ആദ്യത്തെ പങ്കാളിയില്‍ നിന്ന് സംഭരിച്ച സന്ദേശം അദ്ദേഹത്തിന് അയച്ചു, ഉണർന്നപ്പോള്‍ അദ്ദേഹം അത് ആവർത്തിച്ചെന്നും കമ്പനി അവകാശപ്പെട്ടു.