play-sharp-fill
പാവപ്പെട്ട വീട്ടിലെ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം വേണം; സ്വകാര്യ കോളജ് മാനേജ്മെൻ്റുകൾ വൻ തുക ക്യാപ്പിറ്റേഷൻ ഫീ വാങ്ങി അഡ്മിഷൻ അട്ടിമറിക്കുന്നതായി മാധ്യമ പ്രവർത്തകൻ നൽകിയ ഹർജിയിൻമേൽ ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസടക്കം ഒൻപത് പേർക്കെതിരെ വിജിലൻസ് കേസെടുക്കുവാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു; നടപടി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ കോടതിയെ സമീപിച്ചതോടെ

പാവപ്പെട്ട വീട്ടിലെ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം വേണം; സ്വകാര്യ കോളജ് മാനേജ്മെൻ്റുകൾ വൻ തുക ക്യാപ്പിറ്റേഷൻ ഫീ വാങ്ങി അഡ്മിഷൻ അട്ടിമറിക്കുന്നതായി മാധ്യമ പ്രവർത്തകൻ നൽകിയ ഹർജിയിൻമേൽ ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസടക്കം ഒൻപത് പേർക്കെതിരെ വിജിലൻസ് കേസെടുക്കുവാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു; നടപടി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ കോടതിയെ സമീപിച്ചതോടെ

കോട്ടയം:സ്വകാര്യ കോളജ് മാനേജ്മെന്റ് നടത്തുന്ന കള്ളക്കളിക്കെതിരേ മാധ്യമ പ്രവർത്തകൻ നൽകിയ ഹർജിയിൽ
ക്നാനായ സമുദായത്തിന്റെ മെത്രാപൊലീത്ത കുര്യാക്കോസ് മാർ സേവോറിയോസും സമുദായത്തിന്റെ സെക്രട്ടറി ഉൾപ്പെടെയുള്ള ഒൻപത് പേർക്കുമെതിരെ വിജിലൻസ് കേസെടുക്കുവാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ.ശ്രീകുമാറാണ് വിദ്യാഭ്യാസ കച്ചവടത്തിനെതിരേ കോടതിയെ സമീപിച്ചത്.

ക്നാനായ സമുദായവും സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള നസ്രേത് ആശ്രമവും തിരുവല്ല ഓതറയിൽ നസ്രത്ത് ഫാർമസി കോളേജ് എന്ന പേരിൽ ബീഫാം മുതൽ ഫാം ഡി വരെയുള്ള കോഴ്സുകൾ ഉള്ള ഒരു കോളജ് നടത്തുന്നുണ്ട്. ഇത് സ്വകാര്യ ഓട്ടോണമസ് കോളേജ് ആണ് ,

ഗവർമെന്റിന്റെ 50 ശതമാനം കുട്ടികളെ ക്യാപ്പിറ്റേഷൻ ഫീ വാങ്ങാതെ ഇവിടെ പഠിപ്പിക്കണമെന്നാണ് ഗവൺമെൻ്റ് നിർദേശം. ഇത് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ കോളേജുകൾക്കും ബാധകമാണ്. ഈ 50 ശതമാനം സീറ്റുകളിൽ കാപ്പിറ്റേഷൻ ഫീ വാങ്ങാൻ പാടില്ലെന്നതാണ് വ്യവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച മാർക്കോടെ ഗവൺമെൻറ് കോട്ടയിൽ എത്തുന്ന വിദ്യാർത്ഥികളോട് ക്യാപ്പിറ്റേഷൻ ഫീ വാങ്ങരുത് എന്നുള്ളത് 2006ലെ നിയമനനുസരിച്ച് ഗവൺമെൻറ് നിരോധിച്ചിട്ടുമുണ്ട്, ഇതിനെയൊക്കെ കാറ്റിൽ പറത്തി ഈ ആശ്രമത്തിൻ്റെ ഉടമസ്ഥതയിലുള്ള നസ്രത്ത് കോളേജിൽ
അഡ്മിഷൻ നൽകുന്നു എന്നുള്ളതാണ് ഈ പരാതിക്ക് അടിസ്ഥാനം. മെറിറ്റ് ക്വാട്ടയിൽ എത്തുന്ന പാവപ്പെട്ട വിദ്യാർത്ഥികളെ പോലും പിഴിഞ്ഞ് പണമുണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്.

കുര്യാക്കോസ് സേവേറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയാണ് ഈ സ്ഥാപനത്തിൻറെ പ്രസിഡൻറ്. ഗവൺമെൻറ് നിർദ്ദേശത്തിന് എഗ്രിമെൻ്റിന് വിരുദ്ധമായി അദ്ദേഹമടക്കം 9 പേർ ചേർന്നാണ് കോളേജ് ഭരണം നടത്തുന്നത്. കുട്ടികളുടെ കയ്യിൽ നിന്ന് വലിയ രീതിയിൽ ക്യാപിറ്റേഷൻ ഫീ വാങ്ങിക്കുകയും, ഏതാണ്ട് 16 കോടിയോളം രൂപ ഇങ്ങനെ അനധികൃതമായിട്ട് ഇവർ വാങ്ങിയിട്ടുള്ളതായാണ് വ്യക്തമായത്.. ഈ തുക ഉപയോഗിച്ച് വസ്തുക്കൾ വാങ്ങി കൂട്ടുകയും ചെയ്തിട്ടുണ്ട്.

പല സ്വകാര്യ മാനേജ്മെന്റുകളും ഇത്തരത്തിൽ ഗവൺമെന്റിന്റെ നിയമങ്ങളെ ലംഘിച്ചുകൊണ്ട്, പ്രവർത്തിക്കുനുണ്ട്. ഇത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗവൺമെന്റ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് പണം വാങ്ങുകയും വ്യവസ്ഥകൾ ലഘിക്കുയുമാണ് ഇവർ ചെയ്യുന്നത്.

നസ്രത്ത് കോളേജിലെ ഈ അനധികൃത ഇടപാടുകൾക്കെതിരെ വിജിലൻസ് ഡയറക്ടർക്കാണ് ശ്രീകുമാർ ആദ്യം പരാതി നൽകിയത്. വിജിലൻസ് ഡയറക്ടർ ഈ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി സർക്കാരിന് തുടർ നടപടികൾക്കായി കൈമാറി. എന്നാൽ എതിർകക്ഷികൾക്ക് സർക്കാരിൽ ഉള്ള സ്വാധീനം മൂലം പരാതി എഡ്യൂക്കേഷൻ ഡിസിപ്ലിനറി കമ്മറ്റി അന്വേഷിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി.

ഇതിനെതിരെയാണ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിഷയം ഗൗരവമായി പരിഗണിക്കുകയും വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അടക്കം 9 പേർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.
സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ടെന്നും കോടതി ഇടപെടൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി