ചന്ദ്രനിൽ സ്ഥലം വാങ്ങാൻ ആഗ്രഹിച്ച യുവസമ്പന്നൻ, ഗാരേജിൽ നിറഞ്ഞത്  ആഢംബര വാഹനങ്ങൾ ; സുശാന്ത് സ്വന്തം ജീവൻ ഉപേക്ഷിച്ച് പോയപ്പോൾ അനാഥമായത് ആശിച്ച് സ്വന്തമാക്കിയ ആസ്തികളും

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ ആഗ്രഹിച്ച യുവസമ്പന്നൻ, ഗാരേജിൽ നിറഞ്ഞത് ആഢംബര വാഹനങ്ങൾ ; സുശാന്ത് സ്വന്തം ജീവൻ ഉപേക്ഷിച്ച് പോയപ്പോൾ അനാഥമായത് ആശിച്ച് സ്വന്തമാക്കിയ ആസ്തികളും

സ്വന്തം ലേഖകൻ

കൊച്ചി : ഇന്ത്യൻ സിനിമാലോകത്തെ ഏറെ വേദനിപ്പിച്ച ഒന്നാണ് ബോളിവുഡ് താരം സുശാന്തിന്റെ വിയോഗം. തന്റെ ജോലിക്കാരോട് പോലും മൃദുവായി സംസാരിച്ചിരുന്ന യുവസമ്പന്നനായിരുന്നു സുശാന്ത്.

ആദ്യകാലത്ത് ബാക്ക് ഡാൻസറായി സിനിമാ രംഗത്തേക്ക് കടന്നുവരുമ്പോൾ കിട്ടിയ പ്രതിഫലം വെറും 250 രൂപയായിരുന്നു. അക്കാലത്ത് 6 പേർക്കൊപ്പം ഒരു ചെറിയ മുറിയിൽ കഴിഞ്ഞിരുന്ന വ്യക്തി കോടീശ്വരനായാണ് മരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലിൽ 20 കോടി രൂപയ്ക്ക് ഒരു ബംഗ്‌ളാവും വാങ്ങിയിട്ടുണ്ട്. അതും തന്റെ 34 ാം വയസ്സിൽ.

2008 ലാണ് ടി.വി സീരിയലിലൂടെ സുശാന്ത് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നെ 2013 ൽ ആദ്യസിനിമ. എംഎസ് ധോണി ദി അൺ ടോൾഡ് സ്‌റ്റോറിയിലൂടെയാണ് ബോളിലുഡിലെ മുൻനിര നായകനായത്.

പിന്നീട് വെറും 250 രൂപ വാങ്ങിയ താരം പ്രതിഫലത്തിൽ 5 മുതൽ 7 കോടി രൂപയിലേക്ക് ഉയർന്നു. 2018 ൽ സുശാന്ത് സിംഗ് രാജ്പുത് ചന്ദ്രനിൽ സ്ഥലം വാങ്ങിയത് വലിയ ചർച്ചകൾക്ക് വഴിിവെച്ചിരുന്നു.

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു സുശാന്ത്‌. ചെറുപ്പത്തിൽ സ്വപ്നം മാത്രമായിരുന്ന ഓരോ പുത്തൻ വാഹനങ്ങളും സിനിമയിലെത്തിയതിന് ശേഷം സ്വന്തമാക്കാൻ തുടങ്ങിയപ്പോൾ ഓരോന്നും വൻ ആഘോഷത്തോടെയാണ് സുശാന്ത് ഏറ്റുവാങ്ങിയത്.

2006ലെ ഹോണ്ട സിബിആറിൽ തുടങ്ങിയ വാഹനപ്രേമം പിന്നീട് പല വമ്പൻ ബൈക്കുകളും സുശാന്ത് സിംഗ് രജ്പുത്തിന്റെ ഗാരേജിൽ നിറയുകയായിരുന്നു.

നായകനായി വെള്ളിത്തിരയിൽ എത്തിയപ്പോൾ തന്നെ താരം ബിഎംഡബ്‌ള്യു കെ1000ആർ സ്വന്തമാക്കിയിരുന്നു. ബിഎംഡബ്‌ള്യു മോട്ടോറാഡിന്റെ വിലകൂടിയ നേക്കഡ് ബൈക്ക് ആണ് കെ1000ആർ. 2008 മുതൽ 2015 വരെ വിപണയിലുണ്ടായിരുന്ന ഈ ബൈക്കിന്റെ കറുപ്പ് നിറത്തിലുള്ള മോഡൽ ആണ് സുശാന്ത് വാങ്ങിയത്. 25 ലക്ഷത്തിനടുത്തായിരുന്നു ഇന്ത്യയിൽ ബിഎംഡബ്‌ള്യു കെ1300ആറിന്റെ ഷോറൂം വില.

എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമ വമ്പൻ വിജയം നേടിയതിന് പിന്നാലെയാണ് 2017ൽ ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാറ്റിയുടെ കോത്രോപോർട്ട് സെഡാൻ സുശാന്ത് വാങ്ങിയത്. ഏകദേശം 1.55 കോടിയാണ് മസെരാറ്റി കോത്രോപോർട്ട് മോഡലിന് ഷോറൂം വില.

സ്വന്തം ജീവൻ ഉപേക്ഷിച്ച് സുശാന്ത് ഈ ലോകത്ത് നിന്നും വിടവാങ്ങിയപ്പോൾ അനാഥമായത് ആശിച്ചു നേടിയ ഈ ആസ്തികൾ കൂടിയാണ്.