play-sharp-fill
സൂര്യാതാപമേറ്റ് മധ്യവയസ്‌ക്കൻ മരിച്ചു

സൂര്യാതാപമേറ്റ് മധ്യവയസ്‌ക്കൻ മരിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: തിരുന്നാവായയിൽ സൂര്യാതാപമേറ്റ്
മധ്യവയ്‌സകൻ മരിച്ചു . തിരുനാവായ കുറ്റ്യേടത്ത് സുധി കുമാറാണ്(45) മരിച്ചത്. കൃഷിപ്പണിക്കിടെ കുഴഞ്ഞുവീണ് മരണം സംഭവിച്ചത്.


 

ഇന്ന് രാവിലെ കൊയ്ത്തിനിറങ്ങിയതായിരുന്നു സുധി. രാവിലെ കൊയ്ത്തു കഴിഞ്ഞ് 9.30 ഓടുകൂടി മറ്റുള്ളവരെല്ലാം പണി നിർത്തിപ്പോയി. എന്നാൽ സുധികുമാർ പാടത്ത് വീണ്ടും പണി തുടർന്നു . മരണകാരണം സൂര്യാതപമാണെന്നാണ് പ്രാഥമിക നിഗമനം. സുധികുമാറിൻറെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group