play-sharp-fill
കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർഥി ആഘോഷം: സെപ്റ്റംബർ 3 – ന് തുടങ്ങും: വിനായക ചതുർഥി സമാരംഭ സഭ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർഥി ആഘോഷം: സെപ്റ്റംബർ 3 – ന് തുടങ്ങും: വിനായക ചതുർഥി സമാരംഭ സഭ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

കോട്ടയം :സൂര്യകാലടി മനയിൽ വിനായക ചതുർഥി ആഘോഷങ്ങൾ സെപ്റ്റംബർ 3ന് തുടങ്ങും. 7 നാണ് വിനായക ചതുർഥി. 3ന് വൈകിട്ട് 5ന് പ്രാസാദശുദ്ധി ക്രിയ, രാക്ഷോഘ്ന ഹോമം, വാസ്‌ഹോമം വാസ്തുബലി, അത്താഴപ്പൂജ, 6ന് പ്രഭാഷണം, 7ന് കൃതി ആർട്ട് അക്കാദമി ആലുവ അവതരിപ്പിക്കുന്ന നൃത്ത നൃത്യ സമന്വയം.

4ന് രാവിലെ 5ന് ബിംബ ശുദ്ധി
കലശാഭിഷേകങ്ങൾ, മഹാബ്രഹ്മകലശപൂജ (സഹസ്രകലശം) പരികലശപൂജ വൈകിട്ട് 5ന് അധിവാസ ഹോമം, കലശാധി വാസം, മേളം, 5ന് വിനായക ചതുർഥി സമാരംഭ സഭ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.


സൂ ര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരി പ്പാട് അധ്യക്ഷത വഹിക്കും. കോഴിക്കോട് പ്രശാന്ത് വർമയ്ക്ക് മഹാ ഗണേശ ഭക്ത‌ കോകിലം പുരസ്കാരവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സൂര്യ കാലടി ഭജനമണ്ഡലിയുടെ പുര സ്കാരവും നൽകും. 7.30ന് കോഴിക്കോട് പ്രശാന്ത് വർമ നയിക്കുന്ന മാനസ ജപലഹരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5ന് രാവിലെ 9ന് പരികലശാഭി ഷേകം, മരപ്പാണി, ബ്രഹ്‌മകല ശാഭിഷേകം, മേളം, വൈകിട്ട് 6ന് കോട്ടയം സർഗവേദിയുടെ ഭക്തിഗാനമേള, 7ന് ശ്രീരുദ്ര തിരുവാതിരകളി സംഘം, നട്ടാശേരി അവതരിപ്പിക്കുന്ന തിരുവാതിര.

6ന് രാവിലെ 6ന് ഗണപതി ഹോമം, ഗണപതി, ബാല, വരാ ഹി, മാതംഗി, പരാ എന്നിവയുടെ പൂജാ ഹോമ തർപ്പണാദികൾ.

12ന് മാദ്ധ്യന്ദിന സവനം, 3ന് ഉപാസക സംഗമം താന്ത്രിക ഉപാസകരുടെ സംഗമവും ചർച്ചയും, 5.30ന് തിരുവാതിര, 6ന് ശ്രീചക്ര പൂജ തൃതീയ സവനം, സുഹാസിനീപൂജ, നവാവരണ പൂജ, നവാവരണനൃത്തം, ആനന്ദ ദീപാരാധന, പ്രസാദ വിതരണം,
ഭോജനം.

7ന് വിനായക ചതുർഥി 6ന് സഹസ്രാഷ്‌ടാധിക അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രത്യക്ഷ ഗണപതി പൂജ. 8ന് ശ്രീശാസ്താ വാദ്യകലാശിബിരം പെരുമ്പാവൂർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 10ന് ഗണേശ സംഗീതാരാധന

വോക്കൽ ചെങ്കോട്ട ഹരിഹരസു ബ്രഹ്‌മണ്യ അയ്യർ, 12ന് നവകാഭിഷേകം, ഉച്ചപ്പൂജ, ഗണപതി പ്രാതൽ, സൂര്യകാലടി ഭജനമണ്ഡലിയുടെ ഭജന, 1ന് റജി നാരായണന്റെ മധുരഗീതങ്ങൾ, 6.15 ന് പ്രഭാഷണം ശ്രീജിത്ത് പണി ക്കർ 7.45ന് കഥകളി കഥ കീചക വധം.