play-sharp-fill
”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” സുരേഷ്  ഗോപിയെ  സിംഹവാലൻ കുരങ്ങിന്റെ മുഖവുമായി  ചേർത്ത് വച്ച് പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി നൽകി  മകൻ  ഗോകുല്‍ സുരേഷ് ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” സുരേഷ് ഗോപിയെ സിംഹവാലൻ കുരങ്ങിന്റെ മുഖവുമായി ചേർത്ത് വച്ച് പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി നൽകി മകൻ ഗോകുല്‍ സുരേഷ് ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക

കൊച്ചി: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുൽ സുരേഷ് ഗോകുലിന്റെ മറുപടി ഇതിനകം വൈറലായി കഴിഞ്ഞു .


ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ​ഗോകുൽ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി.

ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.