ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്ബരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കുമെന്ന് മമ്മൂക്ക; മമ്മൂട്ടിയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കും.
സ്വന്തം ലേഖിക
തൃശ്ശൂർ : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്ന് തന്നെ മത്സരിക്കും.ആര്‍എസ്‌എസ് നേതൃത്വത്തിനും ഇതിനോടാണ് താല്‍പ്പര്യം. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണം തുടങ്ങാൻ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ തീരുമാനിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താൻ എവിടെ മത്സരിക്കണമെന്ന് നേതാക്കള്‍ തീരുമാനിക്കുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. മമ്മൂട്ടി തന്ന ഉപദേശവും നേതാക്കളുടെ അടുത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പരിവാറുകാര്‍ പ്രചരണം തുടങ്ങി കഴിഞ്ഞു. ഇതിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സ്ഥാനാര്‍ത്ഥി പട്ടിക വന്നിട്ടില്ല. ഓട്ടോറിക്ഷയുടെയും മറ്റും പിറകില്‍ പോസ്റ്റര്‍ കണ്ടത് പബ്ലിക് പള്‍സാണ്. അതില്‍ എനിക്ക് സന്തോഷമോ ദുഃഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവരത് ചെയ്യുന്നു. അത് ആരെങ്കിലും തടയാൻ ശ്രമിച്ചാല്‍ കൂടുതല്‍ ആളുകള്‍ അത് ചെയ്യും. ഞാൻ മത്സരിക്കണോ എന്ന് എന്റെ നേതാക്കളാണ് തീരുമാനിക്കേണ്ടത്. ഞാൻ തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ ഇനി തിരുവനന്തപുരമാണോ എന്നെല്ലാം നേതാക്കളാണ് തീരുമാനിക്കുന്നത്-ഇതാണ് സുരേഷ് ഗോപി പറയുന്നു.
ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ അങ്ങനെയും. മമ്മൂക്കയുടെ ഉപദേശവും അവിടെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞില്ലേ. ഞാൻ ഒന്നും മറച്ചുവയ്ക്കുന്ന ആളല്ല. മമ്മൂക്കായ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും-ഇതും സുരേഷ് ഗോപി പറയുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് ചുക്കാൻ പിടിക്കുക ആര്‍എസ്‌എസ് തന്നെയാകും. ബിജെപിയുള്‍പ്പെടെ എല്ലാ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് ചേരുന്നത് ഏകോപനം ഉറപ്പു വരുത്താനാണ്.
മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഉപദേശത്തെ കുറിച്ച് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്നാണ് മമ്മൂക്ക തന്നോട് പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു.’തിരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ചാല്‍ പിന്നെ ജീവിക്കാൻ ഒക്കത്തില്ലെടാ. രാജ്യസഭാ എംപി ആയിരുന്നപ്പോള്‍ നിനക്കാ ബുദ്ധിമുട്ടില്ലായിരുന്നു. കാരണം ബാദ്ധ്യതയില്ലാ. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. എന്നാല്‍ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്ബരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കുമെന്ന് മമ്മൂക്ക പറഞ്ഞു. അതൊരു നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന് നല്‍കിയ മറുപടി. എന്നാല്‍ പിന്നെ എന്തെങ്കിലുമാകട്ടെയെന്ന് പറഞ്ഞു.’- സുരേഷ് ഗോപി വ്യക്തമാക്കി. ഇതില്‍ തന്നെ മത്സര ആഗ്രഹം സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.