play-sharp-fill
എൻ.സി.ഇ.ആര്‍.ടി പുസ്കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

എൻ.സി.ഇ.ആര്‍.ടി പുസ്കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

 

സ്വന്തം ലേഖകൻ

 

എൻ.സി.ഇ.ആര്‍.ടി പുസ്കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

 

വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷയുണ്ടെന്നും കേരളം പാഠപുസ്തക പരിഷ്കരണം നടത്തിയത് കുട്ടികളോടടക്കം ചര്‍ച്ച ചെയ്താണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിക്കേണ്ട പലതും ഒഴിവാക്കി സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച്‌ അവര്‍ പരിഷ്കാരം നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പ് പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയപ്പോളും കേരളം എതിര്‍ത്തിരുന്നു. ദേശീയ തലതിലെ പാഠ്യപദ്ധതി പരിഷ്കരണം കേരളം തള്ളിക്കളയുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് എൻ.സി.ഇ.ആര്‍.ടിയുടേതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.