‘ലോക്ക് ആയി ഗായ്‌സ്…’; നടൻ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് മാംഗല്യം; വരന്‍ ശ്രേയസ് മോഹന്‍; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
സ്വന്തം ലേഖിക
കൊച്ചി: മലയാള ചലച്ചിത്ര നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റ വിവാഹനിശ്ചയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഭാഗ്യയും മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് കുമാറും തമ്മിലുള്ള വിവാഹനിശ്ചയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സ്വര്‍ണക്കരയുള്ള സെറ്റ് സാരിയായിരുന്നു ഭാഗ്യയുടെ വേഷം. കേരള സ്റ്റൈല്‍ ഷര്‍ട്ടും മുണ്ടുമാണ് ശ്രേയസ് ധരിച്ചിരുന്നത്. നിശ്ചയം കഴിഞ്ഞതിന് പിന്നാലെ ‘ലോക്ക് ആയി ഗായ്സ്’ എന്ന അടിക്കുറിപ്പോടെ ശ്രേയസ് ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഈ ചിത്രങ്ങള്‍ ഭാഗ്യവും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ നടക്കുമെന്നാണ് വിവരം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാകും ചടങ്ങുകള്‍. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 20ന് റിസപ്‌ഷൻ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.