കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ ഇന്ധനം തീര്‍ന്ന് തലയും കുത്തി വീണു; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്; ജ്യോതിം വന്നില്ല.. തീയും വന്നില്ല..!
സ്വന്തം ലേഖകന്‍
പത്തനംതിട്ട: സംസ്ഥാനത്ത് എന്‍.ഡി.എ ഏറെ പ്രതീക്ഷ വച്ച മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി ഏറെ പിന്നില്‍. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രണ്ട് സീറ്റുകളിലും മത്സരിക്കുന്നത്. ഇതില്‍ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.
സിറ്റിംഗ് എം.എല്‍.എ സിപിഎമ്മിന്റെ ജനീഷ് കുമാര്‍ ഇവിടെ 1807 വോട്ടിന് മുന്നിലാണ്. കോണ്‍ഗ്രസിന്റെ റോബിന്‍ പീറ്ററാണ് ഇവിടെ രണ്ടാമത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ചേശ്വരത്ത് ലീഗിന്റെ പി.കെ.എം അഷ്റഫ് ഇവിടെ ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ എ പ്‌ളസ് മണ്ഡലങ്ങളില്‍ പെടുന്നതാണ് മഞ്ചേശ്വരം.
പത്തനംതിട്ടയില്‍ എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളിലും മുന്നിലാണ്. കാസര്‍കോട് അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് ലീഗിന്റെ ലീഡ് 300ലധികം വോട്ടുകള്‍ക്കാണ്.
Third Eye News Live
0