ഗുജറാത്ത് സർക്കാരിന് തിരിച്ചടി..! രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി തടഞ്ഞു

ഗുജറാത്ത് സർക്കാരിന് തിരിച്ചടി..! രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി തടഞ്ഞു

സ്വന്തം ലേഖകൻ

ദില്ലി: ഗുജറാത്ത്‌ സർക്കാരിന് വൻ തിരിച്ചടി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി തടഞ്ഞു.

ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി നൽകിയ ശുപാർശയും ഗുജറാത്ത് സർക്കാർ ഇറക്കിയ വിജ്ഞാപനവുമാണ് സ്‌റ്റേ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുപാർശയും വിജ്ഞാപനവും നിയമ വിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല സ്‌റ്റേ.

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ വിധി പുറപ്പെടുവിച്ച ഹരീഷ് ഹഷ്മുഖ് ഭായ് വർമ്മയുടെ സ്ഥാനക്കയറ്റം നേരത്തെ വിവാദമായിരുന്നു. യോഗ്യതാ പരീക്ഷാ ഫലവും സീനിയോർട്ടിയും കണക്കിലെടുത്തായിരിക്കണം സ്ഥാനകയറ്റം നടത്തേണ്ടതെന്നും സുപ്രീംകോടതി പരാമർശിച്ചു.

Tags :