കുടിശ്ശിക കിട്ടിയില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടേണ്ടി വരും ; വിലവർധന പ്രാബല്യത്തിൽ വരാനിരിക്കെ ആണ് സപ്ലൈകോയുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം: കുടിശ്ശിക ഇനത്തിലുള്ള തുക പകുതിയെങ്കിലും ലഭിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടേണ്ടി ഇങ്ങനെ മുൻപോട്ട് പോകാൻ ആകില്ലെന്നും സർക്കാറിന് മുന്നറിയിപ്പുമായി സപ്ലൈകോ.
പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ ഇടപ്പെട്ടതിന്റെ ഫലമായി 1500 കോടിയിൽപരം രൂപ സർക്കാരിൽ നിന്നും ലഭിക്കാൻ ഉണ്ടെന്നാണ് സപ്ലൈകോയുടെ വാദം. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന കരാറുകാർക്കും വൻതുക കുടിശ്ശികയായി മാറിയിട്ടുണ്ട്.
ഇതേത്തുടർന്ന് ടെൻഡർ നടപടികളിൽ പങ്കെടുക്കാതെ പല കരാറുകാരും പിന്മാറുന്നത് സപ്ലൈകോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽഡിഎഫ് തീരുമാനിക്കുകയും വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മാസം വിലവർധന പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനം വരാനിരിക്കുകയാണ് ഇനിയും പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.