play-sharp-fill
സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്; മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട്  തുടരും

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്; മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് തുടരും

സ്വന്തം ലേഖിക

തിരുവനന്തപുരം: സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്ന് അധികൃതർ.


ജീവൻ രക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ 10 ശതമാനത്തിലേറെ വില കൂട്ടാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസുലിന്റെ വിലയിൽ 20 മുതൽ 24 ശതമാനം വരെ കിഴിവ് നൽകും. കൂടാതെ മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നത് തുടരും.

പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോക്ടർ സഞ്ജീബ്കുമാർ പട്ജോഷി അഭ്യർഥിച്ചു. മരുന്ന് വിൽപന കാര്യക്ഷമമാക്കാൻ സപ്ലൈകോ വില കുറയ്ക്കുമെന്നു മന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകൾ ആണ് സപ്ലൈകോയ്ക്ക് ഉള്ളത്. കൂടാതെ 5 മേഖലാ മെഡിസിൻ ഡിപ്പോകളും ഉണ്ട്.