play-sharp-fill
സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നും സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികൾ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടും  പണം അനുവദിക്കാതെ സര്‍ക്കാറും,  വിലക്കയറ്റത്തിൽ വലഞ്ഞ് പൊതുജനം

സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നും സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികൾ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടും  പണം അനുവദിക്കാതെ സര്‍ക്കാറും,  വിലക്കയറ്റത്തിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: സർക്കാരിൻ്റെ വിവിധ വകുപ്പുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികൾ. ആവശ്യ സാധനങ്ങള്‍ക്ക് വില വർദ്ധിപ്പിച്ചിട്ടും സപ്ലൈകോയുടെ പ്രതിസന്ധി തീരുന്നില്ല. സാധനങ്ങള്‍ വാങ്ങിയ വകയില്‍ ഏതാണ്ട് 600 കോടി രൂപ ആണ് സപ്ലൈകോ കരാറുകാർക്ക് നല്‍കാനുണ്ട്. കുടിശ്ശിക കൊടുക്കാത്തത് കാരണം ടെൻഡറുകള്‍ ഏറ്റെടുക്കാനും ആളില്ലാതെ വരുന്നു,ഇത് ക്രിസ്തുമസ് ചന്തയടക്കം തുടങ്ങുന്നതിനും പ്രയാസം സൃഷ്ടിക്കുന്നു.2024 ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം സപ്ലൈകോയുടെ ബാധ്യത 2490 കോടി രൂപ വരും.

ഭക്ഷ്യപൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, റവന്യൂ, ഫിഷറീസ് – തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്ന് ഏതാണ്ട് 2908.77 കോടി രൂപ സപ്ലൈകോയ്ക്ക് കിട്ടാനുണ്ട്.ഇതില്‍ 125 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കാനുള്ളത് . റവന്യൂ വകുപ്പില്‍ നിന്ന് 11.17 കോടിയും. ഫിഷറീസ് – തദ്ദേശ വകുപ്പില്‍ നിന്ന് 18 കോടിയോളവും ലഭിക്കാനുണ്ട്. 2,748.46 കോടി രൂപ സിവില്‍ സപ്ലൈസ് വകുപ്പാണ് നല്‍കാനുള്ളത്. ഇതില്‍ 1300 കോടിയോളം രൂപ വിപണി ഇടപെടലിനു വേണ്ടി സപ്ലൈകോ ചിലവഴിച്ചു.ബാക്കി തുക നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശ്ശികയാണ്. ഇതില്‍ കുറച്ചെങ്കിലും ലഭിച്ചാല്‍ സാധനം വാങ്ങിയ വകയിലുള്ള തുക കരാറുകാർക്ക് കൈമാറാനാവും.

കുടിശ്ശിക കൊടുക്കാത്തത് കാരണം ക്രിസ്തുമസ് ചന്തയിലേക്ക് ആവശ്യമായ സാധനങ്ങളുടെ ടെൻഡറുകള്‍ ഏറ്റെടുക്കാനും നിലവില്‍ ആളില്ല.ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ മാസം 21 മുതല്‍ ക്രിസ്മസ് ചന്ത തുടങ്ങാനാണ് പദ്ധതി.എന്നാല്‍ ഇതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ് സപ്ലൈകോ അധികൃതർ. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സർക്കാർ സപ്ലൈകോയ്ക്ക് ആവശ്യമായ തുക അനുവദിച്ചില്ലെങ്കില്‍ അത് വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന പൊതുജനങ്ങളെയും സാരമായി ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group