അയോധ്യയ്ക്കും ആർട്ടിക്കിൾ 370 നും പിന്നാലെ ഏകീകൃത സിവിൽ കോഡ് വരുന്നു; രാജ്യം കാത്തിരിക്കുന്നത് മറ്റൊരു നിർണ്ണായക നീക്കത്തിന്

അയോധ്യയ്ക്കും ആർട്ടിക്കിൾ 370 നും പിന്നാലെ ഏകീകൃത സിവിൽ കോഡ് വരുന്നു; രാജ്യം കാത്തിരിക്കുന്നത് മറ്റൊരു നിർണ്ണായക നീക്കത്തിന്

സ്വന്തം ലേഖകൻ
ന്യൂഡൽഹി: അയോധ്യയും ആർട്ടിക്കിൾ 370 ഉം എത്തിയതിനു പിന്നാലെ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ഏകീകൃത സിവിൽക്കോഡും രാജ്യത്ത് കൊണ്ടു വരാൻ ബിജെപി ശ്രമം തുടങ്ങി.
അയോധ്യ കേസിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ അടുത്തത്ഏ കീകൃത സിവിൽകോഡിനെ കുറിച്ചാവുമോ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നാണു എല്ലാവരുടെയും സംശയം.
ചിലർ തങ്ങളുടെ സംശയങ്ങൾ ഫെസ്‌ക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ചില മാധ്യമപ്രവർത്തകർ ഇതേക്കുറിച്ചു രാജ്നാഥ് സിങിനോട് ചോദിക്കുകയും ഇതിന്റെ മറുപടി ഇതെല്ലം ശരിവെക്കുന്നതുമാണെന്നാണ് സൂചന.
ചോദ്യത്തിന് മറുപടിയായി ‘ഏകീകൃത സിവിൽകോഡിന് സമയമായെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചതെന്നാണ് ദേശീയ മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.’ആഗയാ സമയ്’ എന്നായിരുന്നു രാജ്നാഥ് സിംങ് പ്രതികരിച്ചതെന്നാണ് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ ഡൽഹി ഹൈക്കോടതി നവംബർ 15ന് പരിഗണിക്കും.