സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു; സംശയം തോന്നി വീണ്ടും നോക്കിയപ്പോള്‍ കോടിയുടെ ഭാഗ്യം;  കോട്ടയം സ്വദേശി സുനില്‍കുമാറിനെ തേടിയെത്തിയത് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ

സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു; സംശയം തോന്നി വീണ്ടും നോക്കിയപ്പോള്‍ കോടിയുടെ ഭാഗ്യം; കോട്ടയം സ്വദേശി സുനില്‍കുമാറിനെ തേടിയെത്തിയത് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ

സ്വന്തം ലേഖിക

കോട്ടയം: സമ്മാനം അടിച്ചില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം.

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് കോട്ടയം സ്വദേശി സുനില്‍കുമാറിനെ തേടിയെത്തിയത്. പൂവന്തുരുത്ത് പ്ലാമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ സുനില്‍കുമാര്‍ ഇപ്പോള്‍ പ്രതീക്ഷിക്കാതെ തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ്.

ആദ്യം ഫലം നോക്കിയപ്പോള്‍ സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റ് സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോഴാണ് സമ്മാനത്തിന് അര്‍ഹമായ നമ്പര്‍ കണ്ടത്. സുനില്‍ കുമാര്‍ വ്യാഴാഴ്ച രാവിലെ പത്രം വായിക്കുമ്പോഴാണ് ഫലം പരിശോധിച്ചത്.

ആദ്യം ചെറിയ സമ്മാനത്തുകകള്‍ വല്ലതും ഉണ്ടോയെന്ന് നോക്കി. ഇല്ലെന്ന് കണ്ടതോടെ ലോട്ടറി അടുത്തുള്ള ചവറ്റുകൊട്ടയില്‍ അടുത്തുള്ള ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു.

എന്നാല്‍ വീണ്ടും ഫലം നോക്കിയപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച നമ്പറില്‍ ശ്രദ്ധിച്ചതോടെ കൊട്ടയിലെ ലോട്ടറി വീണ്ടും പരിശോധിച്ചു. ഇതോടെയാണ് സുനില്‍ കുമാറിന് മനസിലായത് ഒരു കോടിയുടെ ടിക്കറ്റാണ് താൻ ഉപേക്ഷിച്ചതെന്ന്.

വീട് പണയം വച്ച്‌ വായ്പയെടുത്ത അടവ് മുടങ്ങിക്കിടക്കുന്നതിനിടെയാണ് സുനില്‍കുമാറിനെ തേടി ഒരു കോടിയുടെ ഭാഗ്യം എത്തിയത്. അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് സുനില്‍കുമാറും കുടുംബവും.