കെഎസ്‌ഇബിയുടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തൃശൂര്‍: കെഎസ്‌ഇബിയുടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്.
വരവൂര്‍ സ്വദേശി രമേശിനാണ് പരിക്കേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്ബതിന് കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍വച്ചാണ് സംഭവം. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രമേശിന്‍റെ കഴുത്തില്‍ കേബിളിന്‍റെ കമ്പി കുരുങ്ങുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്‌ഇബി പോസ്റ്റില്‍ നിന്ന് വീട്ടിലേക്ക് കണക്ഷന്‍ വലിച്ചിരുന്ന കേബിളിന്‍റെ കമ്ബി കുരുങ്ങിയാണ് അപകടമുണ്ടായത്.
ആദ്യം കുന്നംകുളം ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇവരുടെ പരാതിയില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0