ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും; അത്യാവശ്യ യാത്രകള്‍ക്ക് മാത്രം അനുമതി; അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ലോക്ക്ഡൗണ്‍ കൊണ്ട് കാര്യങ്ങള്‍ അല്‍പ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ മുപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നതാണ്. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ അനുമതി ലഭിക്കൂ. ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ അറുപത് ശതമാനത്തിലധികവും കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.