സുമതി വളവിന് സമീപം വനമേഖലയിൽ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം; കൊലക്കേസ് പ്രതിയെ തിരയുന്നതിനിടയിൽ അന്വേഷണസംഘം കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് മാസം പഴക്കം; ആശങ്കയൊഴിയാതെ പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: വനത്തിനുള്ളില്‍ മരത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി.
ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിലെത്തിയ പൊലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്.
നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയമല പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ വൃദ്ധന്റെ അസ്ഥികൂടമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഇതിനുണ്ടെന്നും പൊലീസ് പറയുന്നു.
ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ആളെ തിരിച്ചറിയാന്‍ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.
Third Eye News Live
0