play-sharp-fill
വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ  ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം;അൻമ്പതിനോട് അടുക്കുന്ന വേളയിൽ അമ്മയായതിന്റെ  സന്തോഷം പങ്കുവച്ച് താരം

വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം;അൻമ്പതിനോട് അടുക്കുന്ന വേളയിൽ അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് താരം

സ്വന്തം ലേഖിക
തിരുവനന്തപുരം :മലയാളികളുടെ മനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുമ ജയറാം. 1988-ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ അഭിനയ രംഗത്തേക്ക് വരുന്നത്.

90-റുകളിൽ സുമ മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി മാറി. ഹിസ് ഹൈനെസ് അബ്ദുള്ള, ഏകലവ്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, ആര്യൻ, കുട്ടേട്ടൻ തുടങ്ങിയ സിനിമകളിലെ പ്രകടനം സുമയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു.


ഇത് കൂടാതെ അടിക്കുറുപ്പ്, മാല യോഗം, എന്റെ സൂര്യപുത്രിക്ക്, കാബൂളിവാല, ക്രൈം ഫയൽ, മഴയെത്തും മുമ്പേ, ഇഷ്ടം, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ സുമ അഭിനയിച്ചട്ടുണ്ട്. 2003-ന് ശേഷം അധികം സിനിമകളിൽ സുമ അഭിനയിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ വൈകിയാണെങ്കിലും 2013-ലായിരുന്നു തന്റെ ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവുമായിട്ടുള്ള താരത്തിന്റെ വിവാഹം.

വിവാഹത്തിന് ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, അൻവർ റഷീദ് ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്ക് ശേഷം താൻ അമ്മയായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുമ.